കോങ്ങാട് ശാഖയുടെ 2022 ഏപ്രിൽ മാസത്തെ യോഗം 07-05-22 ശനിയാഴ്ച രാവിലെ 11 മണിക്ക് online ആയി നടത്തി.
പ്രാർത്ഥന, പുരാണ പാരായണം, തുടങ്ങിയ പരിപാടികൾക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ചന്ദ്രശേഖരൻ ഹാർദ്ദമായി സ്വാഗതമാശംസിച്ചു.
ശുകപുരത്ത് പിഷാരത്ത് ലീല പിഷാരസ്യാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
പുഞ്ചപ്പാടം വന്ദനയിൽ വിവാഹിതരായ രാജേഷ്, കവിത ദമ്പതികൾക്ക് എല്ലാവിധ ആശംസകളും നേർന്നു.
പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ വാർഷികം, മെമ്പർഷിപ്പ് പിരിവ് എന്നിവയെ കുറിച്ചും മററു ശാഖാ പ്രവർത്തനത്തെ കുറിച്ചും സംസാരിച്ചു. ഗുരുവായൂരിൽ വെച്ച് നടന്ന യോഗത്തിൽ പങ്കെടുക്കാൻ പറ്റാത്തതിൽ ഖേദം പ്രകടിപ്പിച്ചു.
റിപ്പോർട്ടും കണക്കും അംഗീകരിച്ചു പാസ്സാക്കി.
തുടർന്ന് നടന്ന ചർച്ചയിൽ ശാഖാ പ്രവർത്തനത്തെ കുറിച്ച് ചർച്ച ചെയ്തു.
കോങ്ങാട് ശാഖയിൽ അംഗത്വം എടുക്കാൻ താല്പര്യം പ്രകടിപ്പിച്ച 3 പേർക്ക് അതിന് അനുമതി നല്കാൻ തീരുമാനിച്ചു.
ഗുരുവായൂരിൽ വെച്ചു നടന്ന യോഗത്തെ കുറിച്ച് ഹരിദാസൻ വിവരിച്ചു. 29-ാം തിയ്യതി തൃശൂരിൽ വെച്ച് നടത്തുന്ന കേന്ദ്ര മീറ്റിംഗിന് പരമാവധി അംഗങ്ങൾ പങ്കെടുക്കണമെന്ന് തീരുമാനിച്ചു.
തുടർന്ന് കെ.പി അച്ചുണ്ണി പിഷാരോടി അവതരിപ്പിച്ച സുഭാഷിതം വളരെ നന്നായിരുന്നു.
അച്ചുണ്ണി പിഷാരോടി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി, 1 മണിക്ക് യോഗം അവസാനിച്ചു.