പിഷാരോടിമാരുടെ മരണാനന്തര ചടങ്ങുകൾ സ്ത്രീകൾ ചെയ്ത രണ്ടാമത്തെ സന്ദർഭമായിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ 26നു നടന്നത്. അതിന് വേദിയായത് പട്ടാമ്പി ശാഖാ മന്ദിരം.
കോവിഡ് താണ്ഡവമാടിയ കാലത്ത് അന്തരിക്കുകയും മരണാനന്തര ചടങ്ങുകൾ നടത്താൻ കഴിയാതിരിക്കുകയും ചെയ്ത കാണിനാട് പിഷാരത്ത് അംബിക പിഷാരസ്യാരുടെ പിണ്ഡമടിയന്തിരം 26-04-2022 ഞായറാഴ്ച പിഷാരോടി സമാജം പട്ടാമ്പി ശാഖാ മന്ദിരത്തിൽ വെച്ച് ശ്രീ എ പി രാമകൃഷ്ണൻ, ശ്രീ പാലൂർ അച്ചുതൻ എന്നിവരുടെ കാർമ്മികത്വത്തിൽ നടത്തി. പെണ്മക്കളായ സ്വാതി അജയകുമാർ, സ്മൃതി അജയകുമാർ എന്നിവരാണ് ചടങ്ങുകൾ ചെയ്തത്.
ചടങ്ങുകൾ പൂർണ്ണരൂപത്തിൽ വിവരിച്ചു കൊടുത്തിരുന്നു എന്നും കൃത്യതയോടെ ചെയ്യിച്ചു എന്നും ഇതു കാരണം വളരെ സംതൃപ്തരാണെന്നും അവർ അഭിപ്രായപ്പെട്ടു. ആചാര്യന്മാരോടും ഭംഗിയായി നടത്തിയ പട്ടാമ്പി ശാഖയോടും അവർ നന്ദി അറിയിച്ചു.
സെക്രട്ടറി, പട്ടാമ്പി ശാഖ