തുവ്വൂർ ഗോവിന്ദ പിഷാരോടി ട്രസ്റ്റിന്റെ ഉദ്‌ഘാടനവും ചന്ദ്രലേഖ സന്തോഷിൻറെ കഥകളി സംഗീത അരങ്ങേറ്റവും

പ്രശസ്ത സംഗീതജ്ഞനായിരുന്ന തുവ്വൂർ ഗോവിന്ദ പിഷാരോടി ഭാഗവതരുടെ ഓർമ്മക്കായി നടത്തുന്ന സംഗീതോത്സവം ഇന്ന്, 2022 മെയ് 1നു ശ്രീ ചെമ്മന്തട്ട വിഷ്ണു ക്ഷേത്രത്തിൽ വെച്ച് ഉച്ചക്ക് 2 മണി മുതൽ നടത്തുന്നു.

ഇതിനായി രൂപം നൽകിയ തുവ്വൂർ ജി പി ഗോവിന്ദ പിഷാരോടി ഭാഗവതർ സ്മാരക  ട്രസ്റ്റിന്റെ ഉദ്‌ഘാടനവും ഇന്ന് ഇതേ വേദിയിൽ വെച്ച് സുപ്രസിദ്ധ ഗാനരചയിതാവും സംഗീതജ്ഞനുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കും.

വൈകീട്ട് നടക്കുന്ന കുചേല വൃത്തം കഥകളിക്ക് ഗോവിന്ദ പിഷാരോടി ഭാഗവതരുടെ മകൾ ചന്ദ്രലേഖ സന്തോഷ് പദം ആലപിച്ച് കഥകളി സംഗീതത്തിൽ അരങ്ങേറ്റവും കുറിക്കുന്നു.

ശ്രീമതി ചന്ദ്രലേഖക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകൾ !

4+

One thought on “തുവ്വൂർ ഗോവിന്ദ പിഷാരോടി ട്രസ്റ്റിന്റെ ഉദ്‌ഘാടനവും ചന്ദ്രലേഖ സന്തോഷിൻറെ കഥകളി സംഗീത അരങ്ങേറ്റവും

  1. ഇന്ന് കഥകളി സംഗീത അരങ്ങേറ്റം കുറിക്കുന്ന ശ്രീമതി ചന്ദ്രലേഖ സന്തോഷിനു അഭിനന്ദനങ്ങൾ, ആശംസകൾ

    0

Leave a Reply

Your email address will not be published. Required fields are marked *