പിഷാരോടി സമാജം കൊടകര ശാഖ വാർഷികം 17.04.2022 ഞായറാഴ്ച രാവിലെ 9.30 മുതൽ പുലിപ്പാറകുന്നിലുള്ള കൊടകര ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു.
സമാജം കൊടകര ശാഖ പ്രസിഡണ്ട് ശ്രീ T V നാരായണ പിഷാരോടി അദ്ധ്യക്ഷത വഹിച്ചു.
വാർഷിക പൊതുയോഗം കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ സന്നിഹിതയായിരുന്നു. ആറ്റിപ്പുഴ കാവിലമ്മ പുരസ്കാരം നേടിയ അച്യുതപ്പിഷാരടി, കോവിഡ് പോരാളി Dr. ഭവ്യജ എൻ. പി. MBBS എന്നിവരെ അനുമോദിച്ചു.
തുടർന്ന് വരണാധികാരി ശ്രീ കെ എ പിഷാരോടിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു:
രക്ഷാധികാരി – ശ്രീധര പിഷാരോടി
പ്രസിഡണ്ട് – ശ്രീ C P രാമചന്ദ്രൻ കോടാലി
വൈസ് പ്രസിഡന്റ് – ശ്രീ V P ജയൻ, കോടാലി
സെക്രട്ടറി- ശ്രീ T P രാമചന്ദ്രൻ, പുലിപ്പാറകുന്ന്
ജോയിന്റ് സെക്രട്ടറി – ശ്രീ സുരേഷ് C K ആളൂർ
ട്രഷറർ – ശ്രീ T R ജയൻ, വരന്തരപ്പിള്ളി
കമ്മിറ്റി അംഗങ്ങൾ: V P കൃഷ്ണൻകുട്ടി , ഉഷ ശ്രീധരൻ, രാജൻ സിതാര K C B അശോക് കുമാർ , K P രവീന്ദ്രൻ, A P ഭരതൻ, വൈശാഖ് മോഹനൻ, കൃഷ്ണകുമാരി കൃഷ്ണൻ, ശാന്ത ഹരിഹരൻ, രമ്യ രാധാകൃഷ്ണൻ
Internal Auditor – ശ്രീ K P ശശി, വരന്തരപ്പിള്ളി
കേന്ദ്ര പ്രതിനിധി സഭയിലേക്കുള്ള അംഗങ്ങളെയും തിരഞ്ഞെടുത്തു.
ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
നന്ദി പ്രകടനത്തിനും ദേശീയ ഗാനത്തിനും ശേഷം യോഗം വൈകീട്ട് 4.30 ന് അവസാനിച്ചു.