ആലുവ വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിരവധി വർഷമായി ഉത്സവത്തിനും മറ്റു പ്രധാന ചടങ്ങുകൾക്കും കഴകപ്രവൃത്തി ചെയ്തു വരുന്ന വാസുപുരത്ത് പിഷാരത്ത് അച്യുതപിഷാരടിയെ ഉത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് കാവിലമ്മ പുരസ്‌കാരം നൽകി ആദരിച്ചു.
വാസുപുരത്ത് പിഷാരത്ത് അച്ചുതപിഷാരടി.തൃശൂർ ജില്ലയിൽ മാളയ്ക്കടുത്ത് വടമ ദേശത്ത് ജനനം. അച്ഛൻ കുഴിയേലി നകർണി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരി. അമ്മ മങ്കു പിഷാരസ്യാർ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുട്ടിക്കാലത്തു തന്നെ വിവിധ ക്ഷേത്രങ്ങളിൽ കുലത്തൊഴിൽ ആയ കഴക പ്രവൃത്തി നടത്തി വന്നു. പ്രസിദ്ധമായ വടമ പാമ്പുമ്മേക്കാട് മന, തൃശൂർ തിരുവമ്പാടി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ കഴക പ്രവൃത്തി ചെയ്തു വന്നു. തുടർന്ന് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ഐരാണിക്കുളം ക്ഷേത്രത്തിൽ ദീർഘകാലം പ്രവർത്തിച്ചു, അവിടെ നിന്നു തന്നെ 2007ൽ വിരമിച്ചു..
വർഷങ്ങളായി ആറ്റിപ്പുഴക്കാവ് ക്ഷേത്രം ഉൾപ്പെടെ പല ക്ഷേത്രങ്ങളിലും ഉത്സവാദി കാര്യങ്ങളിലും മറ്റും പങ്കെടുത്തു വരുന്നു..
ഭാര്യ രുഗ്മിണി വരസ്യാർ,
മകൻ കണ്ണൻ വാര്യർ.
ശ്രീ അച്ചുതപിഷാരടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
🌹🙏
ദീർഘകാലം കഴകപ്രവർത്തി അനുഷ്ഠിച്ചുപോന്ന വാസുപുരത്തു അച്യുത പിഷാരടിക്ക് കാവിലമ്മ പുരസ്കാരം ലഭിച്ചതിൽ അത്യധികം സന്തോഷയ്ക്ക്ന്നു, അഭിനന്ദനങ്ങൾ