എം. പി. ചന്ദ്രശേഖരൻ മാസ്റ്റർക്ക് നാടിന്റെ ആദരം

പെരിന്തൽമണ്ണ എരവിമംഗലം പൊതുജന വായനശാല ശ്രീ എം. പി. ചന്ദ്രശേഖരൻ മാസ്റ്ററെ (റിട്ട.) അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് മെമെന്റോ നൽകി ആദരിച്ചു. മികച്ച അദ്ധ്യാപകൻ, സാമൂഹ്യ പ്രവർത്തകൻ, വായനശാല പ്രവർത്തകൻ എന്നിവ കണക്കിലെടുത്താണ് അദ്ദേഹത്തെ ആദരിച്ചത്.

അതിനോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിൽ വായനശാല പ്രസിഡണ്ട് ശ്രീ ശശികുമാർ, സെക്രട്ടറി ശ്രീ രവീന്ദ്രൻ, ലൈബ്രറേറിയൻ ശ്രീമതി ഹരിപ്രിയ കൂടാതെ ശ്രീ ശിവശങ്കരൻ, ശ്രീ സുരേന്ദ്രൻ, ശ്രീ സുബ്രഹ്മണ്യൻ, ശ്രീമതി ശൈലജ എന്നിവർ പ്രസംഗിച്ചു. ശ്രീ ചന്ദ്രശേഖരൻ നന്ദി പറഞ്ഞു.

മഹാദേവമംഗലം പിഷാരത്ത് ചന്ദ്രശേഖരൻ മാസ്റ്റർ ആദ്യകാലത്ത് പട്ടാമ്പി ശാഖയുടെ വികസനത്തിനും ഉന്നതിക്കും വേണ്ടി സജീവമായി പ്രവർത്തിച്ച വ്യക്തിയാണ്. ശ്രീ എ. പി. രാമകൃഷ്ണനുമൊത്ത് ശാഖയിലെ എല്ലാ ഭവനങ്ങളിലും സ്ഥിരമായി എത്തിയിരുന്നു.

ചെറുകര പിഷാരത്ത് ശ്രീമതി ഉഷയാണ് ഭാര്യ. വിവാഹ ശേഷം എരവിമംഗലം രാജമന്ദിരത്തിൽ ആണ് കുടുംബ സമേതം താമസിക്കുന്നത്. അതിനാൽ ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ ഇപ്പോൾ മഞ്ചേരി ശാഖ അംഗമാണ്.

പെരിന്തൽമണ്ണ ജി. എൽ. പി. എസ് സ്കൂളിലെ അദ്ധ്യാപകനായി തുടർച്ചയായി എട്ടു വർഷം സേവനമനുഷ്ഠിച്ചു. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്‌കൂളിന് നാട്ടുകാരെയും അഭ്യൂദയകാംക്ഷികളെയും സംഘടിപ്പിച്ച് സ്വന്തമായി ഭൂമി വാങ്ങി കെട്ടിടം നിർമ്മിച്ച് ഇന്നത്തെ നിലയിൽ എത്തിക്കാൻ മാസ്റ്റർ നടത്തിയ ആത്മാർത്ഥശ്രമങ്ങളും അദ്ധ്വാനവും അന്നേ തന്നെ നാട്ടുകാരുടെ അഭിനന്ദനങ്ങൾ ഏറെ പിടിച്ചു പറ്റിയിരുന്നു. 2018 ഇൽ മാസ്റ്റർ റിട്ടയർ ചെയ്തു.

റിട്ടയർ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പൂർവ്വ വിദ്യാർത്ഥികളും സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആദരസൂചകമായി പിഷാരോടി പ്രോജക്ട് എന്ന പേരിൽ സ്കൂൾ പൂർണ്ണമായും ആധുനികരിച്ച വിവരം 2018 മാർച്ചിലെ തുളസീദളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. മറ്റേതൊരു അദ്ധ്യാപകരെക്കാളും ചന്ദ്ര ശേഖരൻമാസ്റ്റർ അവിടെ ഏറെ പ്രിയപ്പെട്ടവനായിരുന്നു എന്ന് ഇത് തെളിയിക്കുന്നു.

ശ്രീ ചന്ദ്ര ശേഖരൻ മാസ്റ്റർക്ക് സമാജത്തിന്റെയും തുളസീ ദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ!

18+

6 thoughts on “എം. പി. ചന്ദ്രശേഖരൻ മാസ്റ്റർക്ക് നാടിന്റെ ആദരം

  1. സ്കൂൾ അധികൃതരുടെയും നാട്ടുകാരുടേയും പിഷാരോടി സമാജത്തിൻടെയും ആദരങ്ങൾ പിടിച്ചുപറ്റിയ മഹാദേവമംഗലം ചന്ദ്രശേഖരൻ മാസ്റ്റർക്കു (വിരമിച്ച അദ്ധ്യാപകൻ) എന്റെ എളിയ നമസ്കാരം, ഭാവി ഇനിയും ശോഭനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *