ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ കെ. പി. രവിയുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.
കഴിഞ്ഞ മാസത്തിനിടയിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായംഗങ്ങളുടെ പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ശ്രീ സേതുമാധവൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം പറഞ്ഞു. മഹാത്മാഗാന്ധി യുണിവേഴ്സിറ്റി നടത്തിയ MSC ( ബയോ ഇൻഫർമാറ്റിക്സ്)പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കുമാരി അഞ്ജലി വാസുദേവനെ (കുട്ടമശ്ശേരി ) യോഗം അനുമോദിച്ചു.
അദ്ധ്യക്ഷ പ്രസംഗത്തിൽ ഗസ്റ്റ് ഹൗസ് നടത്തിപ്പിനെ കുറിച്ച് സംസാരിച്ചു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസനം നടക്കുന്നുണ്ട് എന്നും നമ്മുടെ ആളുകൾ കൂടുതലായി ഗസ്റ്റ് ഹൗസുമായി സഹകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അർജുൻ്റെ ചികിത്സാ നിധിയിലേക്ക് ശാഖ മുഖാന്തിരം ഏകദേശം 1.50 ലക്ഷം രൂപ സഹായം നൽകിയിട്ടുണ്ട് എന്നും ഇനിയും ആളുകൾ കൊടുത്തു കൊണ്ടിരിക്കുന്നുമുണ്ടെന്നും ശ്രീ മധു അറിയിച്ചു. സഹായം നൽകിയ എല്ലാവരെയും യോഗം അഭിനന്ദിച്ചു.
Dr. ശശികുമാർ തന്റെ മകളുടെ വിവാഹത്തോടെനുബന്ധിച്ച് തുളസിദളം മാർച്ച് ലക്കം സ്പോൺസർ ചെയ്യുന്നതിനോടൊപ്പം പെൻഷൻ ഫണ്ടിലേക്ക് 25000/- രൂപ നൽകിയ കാര്യവും ശ്രീ വിജയൻ അറിയിച്ചു. Dr. ശശിയെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
ഗസ്റ്റ് ഹൗസിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ശ്രീ രവി വിശദീകരിച്ചു.
ശാഖയുടെ തുളസിദളം വരിസംഖ്യ മുഴുവനായി അടച്ചതായി ശ്രീ മധു അറിയിച്ചു. ബാക്കി വരിസംഖ്യകൾ മാർച്ച് ആദ്യ വാരം തന്നെ നൽകുവാനും തീരുമാനിച്ചു. അടുത്ത മാസത്തെ യോഗം 20/03/2022 ഞായറാഴ്ച ഉച്ച തിരിഞ്ഞു 3 മണിക്ക് ചൊവ്വര ഉഷസ്സിൽ ചേരുവാൻ തീരുമാനിച്ചു. ശ്രീ ദിവാകര പിഷാരടിയുടെ (മണി ചേട്ടൻ )നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.
ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 24 അംതി 7.30 മണി മുതൽ 9 പിഎം വരെ നടന്നു., പ്രത്യേകിച്ചും ഗുരുവായൂർ ഗസ്റ്റ് ഹൌസ് കൂടുതൽ നല്ലരീതിയിൽ നടത്താനുള്ള ആസൂത്രണങ്ങൾ സ്ഥാപിക്കപ്പെട്ടുണ്ട് എന്ന് അറിയിച്ചു, അതുകൊണ്ട് കൂടുതൽ പേർ ആ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അറിയിച്ചു, പങ്കെടുത്ത എല്ലാവർക്കും വിവരങ്ങൾ കൈമാറിയ ശാഖാഭാരവാഹികൾക്കും അഭിനന്ദനങ്ങൾ 🙏