വടക്കാഞ്ചേരി ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 20.02.2022 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് ശ്രീമതി ലക്ഷിക്കുട്ടി പിഷാരസ്യാരുടെ ഭവനമായ മണലാടി പിഷാരത്തു വെച്ച് നടന്നു.
ഭവ്യ എസ്. പിഷാരടിയുടെ പ്രാർത്ഥനയ്ക്കു ശേഷംയോഗം ആരംഭിച്ചു. ഗൃഹനാഥ ലക്ഷിക്കുട്ടി പിഷാരസ്യാർ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം പറഞ്ഞു.
ശാഖാ പ്രസിഡണ്ട് ശ്രീ എ. പി. രാജൻ അദ്ധ്യക്ഷത വഹിച്ചു.
ഈയിടെ അന്തരിച്ച സമുദായ അംഗങ്ങൾക്കു വേണ്ടി മൗന പ്രാർത്ഥന നടത്തി.
അദ്ധ്യക്ഷപ്രസംഗത്തിനു ശേഷം വിശദമായ ചർച്ചയിൽ ക്ഷേമനിധി തുടങ്ങുന്നതിനെ ക്കുറിച്ചും Membership പിരിക്കുന്നതിനെക്കുറിച്ചും Census പൂർത്തിയാക്കുന്നതിനെക്കുറിച്ചും കേന്ദ്ര മീററിംഗിൽ പരമാവധി പേർ പങ്കെടുക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തി.
ചർച്ചയിൽ തീരുമാനിച്ച പ്രകാരം ശാഖ ക്ഷേമനിധി തുടങ്ങുവാൻ തീരുമാനിച്ചു. ഏറ്റവും അടുത്ത ദിവസം തന്നെ Membership പിരിക്കുവാൻ ഖജാൻജിയേയും സെക്രട്ടറിയേയും ചുമതലപ്പെടുത്തി. പിരിവിനൊപ്പം Censusഉം പൂർത്തിയാക്കാൻ ശ്രമിക്കാമെന്ന് ഇവർ ഉറപ്പു നൽകി.
കഴകപ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ബോർഡ് ജീവനക്കാർ അല്ലാത്ത എല്ലാ അംഗങ്ങളേയും Insuranceൽ ചേർക്കുന്നതിനും തീരുമാനിച്ചു.
ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ വി.പി.ഗോപിനാഥിൻെറ നന്ദി പ്രകടനത്തോടെ യോഗം 5 മണിക്ക് സമാപിച്ചു.
വടക്കാഞ്ചേരി ശാഖയുടെ വിദ്യാഭ്യാസ അവാർഡുകൾ ക്ഷണിക്കുന്നു.
2020-21, 2021-2022 വർഷങ്ങളിലെ S S L C, Plus Two പരീക്ഷകൾ പാസായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും മാർച്ച് 31 നകം അപേക്ഷയും Marklistഉം ശാഖാ സെക്രട്ടറി ശ്രീ എം പി .സന്തോഷിന് അയയ്ക്കുവാൻ താല്പര്യപ്പെടുന്നു.
സെക്രട്ടറിയുടെ മേൽവിലാസം. ശ്രീ എം.പി. സന്തോഷ്, മണലാടി പിഷാരം, ആററൂർ പി.ഒ. Pin 680583. Mob 9847045273