ഇരിങ്ങാലക്കുട ശാഖയുടെ 2022 ഫെബ്രുവരി മാസത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങ് Google Meet വഴി Online ആയി 20-02-2022 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 4 മണിക്ക് പ്രസിഡണ്ട് ശ്രീമതി മായ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി.
ശ്രീമതി പുഷ്പ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
യോഗത്തിന് എത്തി ചേർന്ന എല്ലാ കമ്മറ്റിമെമ്പർമാരെയും സെക്രട്ടറി സ്വാഗതം ചെയ്‍തു.
കഴിഞ്ഞ മാസകാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായ അംഗങ്ങൾക്കും, പ്രത്യേകിച്ച് ഇരിങ്ങാലക്കുട കൃഷ്ണ പിഷാരത്ത് ഉഷ രാധാകൃഷ്ണന്റെ നിര്യാണത്തിലും മരണപ്പെട്ട പ്രശസ്ത ഗായിക ലതാ മങ്കേഷ്കരുടെ വേർപാടിലും ആദരാഞ്ജലികൾ അർപ്പിച്ചു.
ഉപക്രമ പ്രസംഗത്തിൽ അദ്ധ്യക്ഷ, കോവിഡ് വ്യാപനം എല്ലാ സ്ഥലങ്ങളിലും ഉള്ളത് കൊണ്ട് എല്ലാവരും ആരോഗ്യം വളരെയധികം ശ്രദ്ധിക്കണമെന്നും അയ്യപ്പഭാഗവതത്തെ പരിചയപ്പെടുത്തിയ ശാഖാ മെംബർ തുളസി പിഷാരസ്യാർക്ക് പ്രത്യേക നന്ദിയും, അജ്ഞലി സുരേഷിനും ശാഖയുടെ അഭിനന്ദങ്ങൾ അറിയിക്കുന്നതായി പറഞ്ഞു. ഗുരുവായൂർ ഗസ്റ്റ് ഹൗസ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുവാൻ സെക്രട്ടറി രാധാകൃഷ്ണനും മറ്റ് ഭാരവാഹികൾക്കും സാധിക്കട്ടെ എന്നും പറഞ്ഞു. ശാഖയുടെ ഈ മാസത്തെ Online meeting ൽ കൂടുതൽ മെമ്പർമാർ പങ്കെടുത്തതിൽ സന്തോഷം രേഖപ്പെടുത്തി.
സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച വരവ്ചിലവ് കണക്കുകളും യോഗം പാസ്സാക്കി.
അർജുൻ ഹരിശങ്കറിന്റെ ചികിത്സാ ചിലവിലേക്ക് ശാഖയുടെ പേരിൽ രൂപ 10,000/= കൊടുത്ത വിവരം സെക്രട്ടറി യോഗത്തെ അറിയിച്ചു.
നമ്മുടെ ഇരിങ്ങാലക്കുട ശാഖയുടെ മെമ്പർമാരുടെ data സെൻസസ് ( വിവരം ശേഖരണം) 100 % കൈവരിച്ചതിൽ ശാഖ ഭാരവാഹികളുടേയും മെമ്പർ മാരുടേയും ആത്മാർത്ഥമായ സഹകരണത്തിന് സെക്രട്ടറി പ്രത്യേക നന്ദിയും, ഈ കാര്യത്തിൽ നമ്മുടെ ശാഖക്ക് അഭിമാനിക്കാം എന്നും അറിയിച്ചു.
ക്ഷേമനിധി നടത്തി.
ഗുരുവായൂർ ഗസ്റ്റ് ഹൗസ് വിവരങ്ങൾ സെക്രട്ടറി ശ്രീ വി പി രാധാകൃഷ്ണൻ പങ്കുവെച്ചു .
2021-22 വർഷത്തെ വാർഷിക പൊതുയോഗം ഏപ്രിൽ മാസം ഒടുവിലോ മെയ് മാസം ആദ്യമോ നടത്തുവാൻ വേണ്ട നടപടികൾ തുടങ്ങുവാൻ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ശ്രീ മോഹനൻ പിഷാരോടി നന്ദി പ്രകാശിപ്പിച്ചത്തോടെ യോഗം 5.30 മണിക്ക് അവസാനിച്ചു.
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ.