മുംബൈ ശാഖ 419മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 419മത് ഭരണസമിതി യോഗം 30-01-2022 നു രാവിലെ 10.30നു വീഡിയോ കോൺഫറൻസ് വഴി കൂടി.

പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ സമാരംഭിച്ചു.

കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച അംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു.

നവിമുംബൈ അംഗം ടി യു ഗോപകുമാറിന്റെ PEWS സാധാരണ അംഗത്വ അപേക്ഷ യോഗം വിലയിരുത്തി അത് PEWS സെക്രട്ടറിക്ക് കൈമാറാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു. കൂടാതെ ആദ്യ മൂന്നു പാദങ്ങളിലെ അയ-വ്യയ പട്ടിക അവതരിപ്പിച്ചത് യോഗം ചർച്ചകൾക്ക് ശേഷം അംഗീകരിക്കുകയും ഇനിയും വരിസംഖ്യ കിട്ടാനുള്ള ഏരിയകളിലെ സമാഹരണം എത്രയും പെട്ടെന്ന് മുഴുമിപ്പിക്കുവാനും അതാത് ഏരിയാ മെമ്പർമാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ശാഖയിലെ ഒരംഗത്തിൽ നിന്നും ചികിത്സാ സഹായത്തിനായി ലഭിച്ച അപേക്ഷ യോഗം അംഗീകരിക്കുകയും അത് പ്രകാരം അദ്ദേഹത്തിന് കഴുയുന്ന വിധത്തിൽ സഹായം നൽകുവാനും തീരുമാനിച്ചു.

ഡിസംബർ 25-26 തിയ്യതികളിൽ ഓൺലൈനായി നടത്തിയ സമാജം വാർഷികാഘോഷ പൊതുയോഗവും യുട്യൂബ് വഴി റിലീസ് ചെയ്ത എപ്പിസോഡുകളും മുൻവർഷത്തേക്കാൾ നിലവാരം പുലർത്തി എന്ന അഭിപ്രായമാണ് പൊതുവെ ലഭിച്ചത് എന്ന് യോഗം വിലയിരുത്തി.

കേന്ദ്ര ഭരണസമിതി തുടങ്ങി വെച്ച സെൻസസിലേക്ക് ഇനിയും വിവരങ്ങൾ നല്കാത്തവരോട് എത്രയും പെട്ടെന്ന് അവ നൽകി സഹകരിക്കണമെന്ന് അദ്ധ്യക്ഷൻ എല്ലാ ഏരിയ മെമ്പർമാരോടും അഭ്യർത്ഥിച്ചു.

തുടർന്ന് ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ ഉച്ചക്ക് 12 മണിക്ക് യോഗം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *