സെൻസസിൽ ഇരിഞ്ഞാലക്കുട ശാഖക്ക് 100% നേട്ടം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖ സെൻസസ് വിവര ശേഖരണത്തിൽ, തങ്ങളുടെ ശാഖാ പരിധിയിലുള്ള എല്ലാ അംഗങ്ങളുടെയും വിവര ശേഖരണം നിശ്ചിത സമയ പരിധിക്കുള്ളിൽ നിർവ്വഹിക്കുന്ന ആദ്യ ശാഖയായിരിക്കുന്നു.

ശാഖയിലെ എല്ലാ അംഗങ്ങളുടെയും ശാഖാ ഭാരവാഹികളുടെയും ആത്മാർത്ഥമായ സഹകരണം ഒന്ന് കൊണ്ട് മാത്രം ആണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

ഇത്തരുണത്തിൽ ശാഖാ സെക്രട്ടറിയും മദ്ധ്യമേഖല കോ-ഓർഡിനേറ്ററും കൂടിയായ ശ്രീ സി ജി മോഹനന്റെ പ്രവർത്തനങ്ങൾ പ്രത്യേകം പരാമർശമർഹിക്കുന്നു. അദ്ദേഹത്തിനും മറ്റു ശാഖാ ഭാരവാഹികൾക്കും ഇതിൽ സഹകരിച്ച എല്ലാ പിഷാരോടിമാർക്കും കേന്ദ്രത്തിന്റെയും വെബ് ടീമിന്റെയും നന്ദി അറിയിക്കട്ടെ.

മറ്റു ശാഖകളും മേല്പറഞ്ഞ മാതൃക പിന്തുടർന്ന് എത്രയും വേഗം ഈ വിവര ശേഖരണം പൂർത്തിയാക്കുവാൻ പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കെ പി ഹരികൃഷ്ണൻ
ജന. സെക്രട്ടറി

https://docs.google.com/forms/d/1kgRmZvGaPr7QKAsYmmjfCg-WYDotDoHghVZRJTSfOQU

3+

Leave a Reply

Your email address will not be published. Required fields are marked *