ചൊവ്വര ശാഖ 2022 ജനുവരി മാസ യോഗം

ചൊവ്വര ശാഖായുടെ 2022 ലെ ആദ്യ യോഗം ഗൂഗിൾ മീറ്റിലൂടെ 16-01-22 ഞായറാഴ്ച രാത്രി 8 മണിക്ക് പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റ അദ്ധ്യക്ഷതയിൽ കുമാരി രുദ്രയുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.

കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങളുടെ പേരിൽ യോഗം അനുശോചനം രേഖപെടുത്തി.

ശ്രീ മധു സന്നിഹിതരായ എല്ലാവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു.
കൊവിഡിന്റെ തീവ്ര വ്യാപനത്താലാണ് യോഗം ഗൂഗിൾ മീറ്റിലാക്കേണ്ടി വന്നതെന്ന് പറഞ്ഞു.

എൺപതാം പിറന്നാൾ ആഘോഷിച്ച ശാഖാ രക്ഷാധികാരി ശ്രീ C. K. ദാമോദര പിഷാരടിക്ക്‌ യോഗം ആശംസകൾ നേർന്നു.

സെൻസസ് Google Form പൂരിപ്പിച്ചു അയക്കാത്തവർ ഉടനെ അത് ചെയ്യണമെന്ന് ശ്രീ വിജയൻ അറിയിച്ചു. സംശയമുള്ളവർക്ക് ശ്രീ വിജയനെ വിളിച്ചു (9037382486) ചോദിക്കാമെന്നും അറിയിച്ചു.

ഈ വർഷത്തെ വരിസംഖ്യകൾ എത്രയും പെട്ടെന്ന് പിരിച്ചു കേന്ദ്രത്തിലേക്കു അടക്കുവാൻ തീരുമാനിച്ചു.
മുൻ വർഷത്തെപ്പോലെ ഇത്തവണയും അംഗങ്ങൾ അവരവരുടെ വരിസംഖ്യ Google pay ചെയ്യണമെന്നും അഭ്യർത്ഥിച്ചു.

വിദ്യാഭ്യാസ ധനസഹായത്തിന്റെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ചെക്ക് കൊടുക്കുവാൻ തീരുമാനിച്ചു.

കുമാരി രുദ്ര, ശ്രീമാന്മാർ ദിവാകരൻ, സാജുമോഹൻ, കൃഷ്ണകുമാർ എന്നിവർ ഗാനങ്ങളാലപിച്ചു.

ശ്രീ T. P. കൃഷ്ണകുമാറിന്റെ നന്ദിപ്രകടനത്തോടെ യോഗം സമാപിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *