കൊടകര ശാഖയുടെ 2022 ജനുവരി മാസത്തെ യോഗം 16-01-2022 ഞായറാഴ്ച പകല്‍ 3 മണിക്ക് കൊടകരയിലുള്ള പഴയിടം പിഷാരത്ത് ശ്രീ. ജയകുമാറിന്‍റെ ഭവനത്തില്‍ വെച്ച് ചേര്‍ന്നു.
ശ്രീമതി മങ്കകുട്ടി പിഷാരസ്യാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം നമ്മെ വിട്ടു പിരിഞ്ഞ സമാജം അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി.
ഗൃഹനാഥനായ ശ്രീ പി.ജി. ജയകുമാര്‍ സ്വാഗതം ആശംസിക്കുകയും എല്ലാവരും ചേര്‍ന്നുള്ള ഒരു യോഗം നടത്തിപ്പിന് സാധിച്ചതില്‍ സന്തോഷം പങ്ക് വെക്കുകയും ചെയ്തു.
ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ. കെ.പി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവര്‍ത്തനം, കേന്ദ്ര അറിയിപ്പുകള്‍ എന്നിവ വിശദീകരിച്ച് സംസാരിച്ചു. മുന്‍ മാസത്തെ യോഗത്തില്‍ തൊട്ടടുത്ത ഗൃഹങ്ങളിലെ അംഗങ്ങള്‍ ഹാജരായില്ലെന്ന വിഷയം പങ്ക് വച്ചത് റിപ്പോര്‍ട്ടിലൂടെ അറിഞ്ഞ പലരും ഫോണിലൂടെ ബന്ധപ്പെട്ടെന്നും കാരണം വിശദീകരിച്ച് അറിയിച്ചെന്നും ഇത് വളരെ ഉചിതമായും തുടര്‍ പ്രവര്‍ത്തനത്തിന് സന്തോഷം നല്‍കുന്നുവെന്നും അഭിപ്രായപ്പെട്ടു.
മുതിര്‍ന്ന സമാജം അംഗവും, ഗൃഹനാഥന്‍റെ അമ്മയുമായ ശ്രീമതി മങ്കകുട്ടി പിഷാരസ്യാരെ പൊന്നാടയണിച്ച് ആദരിച്ചു. ആയുരാരോഗ്യ സൌഖ്യത്തിന് ആശംസകളും നേര്‍ന്നു. ശ്രീ. രാമചന്ദ്രന്‍ തന്‍റെ വിദ്യാഭ്യാസകാലം തൊട്ടേ പ്രോത്സാഹനം നല്‍കി വന്നിരുന്ന ടീച്ചറെ കുറിച്ച് സംസാരിച്ച് ഓര്‍മ്മകള്‍ പങ്ക് വെച്ചു.
പോലീസ് വകുപ്പില്‍ ജോലി ചെയ്യുന്ന, തിരക്കിനിടയിലും ഒരു മികച്ച തേനീച്ച കര്‍ഷകനായി മുന്നേറുന്ന ശ്രീ പി.ജി. ജയകുമാറിനെ പ്രത്യേകം അഭിനന്ദിച്ചു. ജയകുമാര്‍ തന്‍റെ തേനീച്ച കൃഷിയിലെ അനുഭവങ്ങളും പാഠങ്ങളും പ്രത്യേകമായി തയ്യാറാക്കിയ സജ്ജീകരണങ്ങള്‍ കാണിച്ചുകൊണ്ട് വിശദീകരിച്ചത് ഏറെ ആകര്‍ഷകവും പ്രചോദനകരവുമായിരുന്നു.
സെക്രട്ടറി ശ്രീ. സുരേഷ് സി.കെ. മുന്‍ മാസത്തെ യോഗ – പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി ശ്രീ. രാമചന്ദ്രന്‍ കണക്കും അവതരിപ്പിച്ചത് യോഗം ഭേദഗതികളില്ലാതെ അംഗീകരിച്ചു.
വിവിധ വിഷയങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. എല്ലാ അംഗങ്ങളും അടിയന്തിരമായി വരിസംഖ്യ അടക്കുന്നതിന് പരിശ്രമിക്കണമെന്നും, സെന്‍സസില്‍ യാതൊരു ഉപേക്ഷയും കരുതാതെ പങ്കെടുക്കുന്നതിനും പങ്കെടുപ്പിക്കുന്നതിനും പ്രയത്നിക്കണമെന്നും അഭിപ്രായപ്പെട്ടു.
ജോയിന്‍റ് സെക്രട്ടറി ശ്രീ. കെ.പി. കൃഷ്ണന്‍ ഊഷ്മളമായ ആതിഥ്യമരുളിയുള്ള ശ്രീ. ജയകുമാറിനും കുടുംബത്തിനും അംഗങ്ങളുടെ സാന്നിദ്ധ്യത്തിനും പ്രത്യേകം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
അടുത്ത മാസത്തെ യോഗം കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള വിവിധ ഉത്തരവുകളെ ആധാരമാക്കി നിശ്ചയിച്ച് ഓണ്‍ലൈനായോ സൌകര്യ പ്രദമാകുന്ന സാഹചര്യത്തില്‍ ഏതെങ്കിലും ഭവനത്തിലോ ചേരുന്നതിനും ആയത് പ്രകാരമുള്ള അറിയിപ്പ് വാട്സ് ആപ്പ് കൂട്ടായ്മ വഴി നല്‍കുന്നതിനും തീരുമാനിച്ചു,
യോഗം 4.30 മണിക്ക് അവസാനിച്ചു.