പാലക്കാട് ശാഖ 2021 ഡിസംബർ മാസ യോഗം

പാലക്കാട് ശാഖയുടെ ഡിസംബർ മാസ യോഗം 19-12-2021ന് രാവിലെ 11 മണി മുതൽ ഒരു മണി വരെ ഗൂഗിൾ മീറ്റ് വഴി നടത്തി.

സെക്രട്ടറി ശ്രീ വി. പി. മുകുന്ദൻ ഈശ്വര പ്രാർത്ഥന ചൊല്ലി, ശേഷം യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തു. എല്ലാവർക്കും തിരുവാതിര ആശംസകൾ നേർന്നുകൊണ്ട് യോഗം ആരംഭിച്ചു.

നമ്മെ വിട്ടു പിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ ശാന്തിക്കായി മൗനപ്രാർത്ഥന നടത്തി.

തുടർന്ന് സെക്രട്ടറി പാലക്കാട് ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മാസ്റ്റർ വൈഷ്ണവ് നന്ദകുമാർ തൃശ്ശൂരിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് സ്കോളർഷിപ്പ് കൈപ്പറ്റിയ വിവരം എല്ലാവരെയും അറിയിച്ചു. പാലക്കാട് ഡയറക്ട്റി ജനുവരി മാസത്തിൽ തന്നെ അംഗങ്ങളുടെ കയ്യിൽ എത്തുമെന്ന വിവരവും അറിയിച്ചു. പാലക്കാട് ശാഖയുടെ കഴിഞ്ഞ രണ്ട് വർഷങ്ങളിലെക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ജനുവരി 16ന് ശ്രീ A രാമചന്ദ്രൻ പിഷാരടിയുടെ വീട്ടിൽ വച്ച് നടത്തുന്ന യോഗത്തിൽ വച്ച് നൽകാമെന്നു തീരുമാനിച്ചു.

80 വയസ്സ് തികഞ്ഞ, കോട്ടായി പാലക്കാട് ഭാഗങ്ങളിലുള്ള അംഗങ്ങളെ കണ്ടെത്തി ആദരിക്കുവാൻ തീരുമാനിച്ചു.

ശാഖ 21- 22 ലെ PE&WS വരിസംഖ്യ ഒക്ടോബറിൽ തന്നെ മുഴുവനും കേന്ദ്രത്തിലേക്ക് അടച്ച് കഴിഞ്ഞതായി ഖജാൻജി അറിയിച്ചു. മറ്റു വരിസംഖ്യകളും ജനുവരിയിൽ പൂർണ്ണമായും അടക്കുന്നതായിരിക്കുമെന്നും അറിയിച്ചു.

സമാജം നടത്തുന്ന സെൻസസ് എന്താണെന്നും അതിൻറെ ആവശ്യകത എന്താണെന്നും സെക്രട്ടറി വിശദമാക്കി. എല്ലാവരോടും സഹകരിക്കാനും എത്രയും വേഗം വിവരങ്ങൾ അയച്ചു കൊടുക്കുവാനും അഭ്യർത്ഥിച്ചു. ക്ഷേമനിധി ഡിസംബറിൽ അവസാനിച്ചതിനാൽ ജനുവരി മാസത്തിൽ പുതിയ കുറി തുടങ്ങുന്നതിനെപ്പറ്റി യോഗത്തിൽ ചർച്ച ചെയ്തു. എല്ലാവരും സഹകരണം പ്രഖ്യാപിച്ചതിന് നന്ദി അറിയിച്ചു.

പുതിയ അംഗങ്ങളെയും യോഗത്തിലേക്കും സമാജ പ്രവർത്തനങ്ങളിലേക്കും സ്വാഗതം ചെയ്തു. ശ്രീ A. രാമചന്ദ്ര പിഷാരോടി ഹിന്ദുസ്ഥാനി രാഗങ്ങളെ കുറിച്ച് അറിയാനും മനസ്സിലാക്കാനും വിധം സദസ്സിന് അവ പരിചയപ്പെടുത്തി. പ്രത്യേകമായി ഭൂപാളി രാഗം പരിചയം നടത്തി സവിശേഷതകൾ എന്താണെന്നും വിവരിച്ചു. തുടർന്ന് ശ്രീ രാമഭദ്രൻ അഷ്ടപതി അവതരിപ്പിച്ചു. എല്ലാവരും രണ്ടു പരിപാടികളും ആസ്വദിച്ചു.

അടുത്ത യോഗം 16-1-2022 ന് ശ്രീ A.രാമചന്ദ്രൻ പിഷാരോടിയുടെ ഭവനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടാം എന്നും തീരുമാനിച്ച്, യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഒരിക്കൽക്കൂടി തിരുവാതിര ആശംസകൾ നേർന്നുകൊണ്ട് സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചതോടെ യോഗം ഒരു മണിക്ക് അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *