ഇരിങ്ങാലക്കുട ശാഖയുടെ ഡിസംബർ മാസത്തെ കുടുബയോഗം 18/12//21ന് ശനിയാഴ്ച ഉച്ച തിരിഞ്ഞു 2.30 മണിക്ക് കാറളം കൈനില പിഷാരത്ത് ശ്രീ രാജൻ പിഷാരോടി യുടെ വസതിയായ (THREE Bungalows ) ൽ വെച്ച് ശ്രീമതി മായാ സുന്ദരേശ്വരന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
ശ്രീമതി ഗിരിജ മോഹൻദാസ് ഈശ്വര പ്രാർത്ഥന ചൊല്ലി.
ഗൃഹനാഥൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാ കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ട് പിരിഞ്ഞ സമുദായ അംഗങ്ങൾക്കും ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും മറ്റു സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ചു.
ഉപക്രമ പ്രസംഗത്തിൽ അദ്ധ്യക്ഷ അടുത്ത കാലത്ത് പിഷാരോടി കലാകാരന്മാർക്ക് കിട്ടിയ വാദ്യകലാ പുരസക്കാരങ്ങൾക്ക് ശാഖയുടെ അഭിനന്ദനങ്ങൾ അറിയിച്ചു
സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച വരവു ചിലവു കണക്കുകളും യോഗം പാസ്സാക്കി.
28/11/21 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് അവാർഡ് ദാന ചടങ്ങിന്റെയും സമാജം കേന്ദ്ര ഭരണ സമിതി യോഗത്തിന്റെയും വിവരങ്ങൾ സെക്രട്ടറി അറിയിച്ചു.
പുതിയ ക്ഷേമനിധി 2022 ജനുവരി മാസം മുതൽ തുടങ്ങുവാനും അതിന്റെ പണികൾ തുടങ്ങിയതായും വിശദവിവരങ്ങൾ യഥാസമയം ക്ഷേമനിധി മെംബർമാരെ അറിയിക്കുമെന്നും അറിയിച്ചു.
2022 ജനുവരി മാസത്തിൽ ഒരു ഉല്ലാസയാത്ര വേണമെന്ന് പല അംഗങ്ങളും ആഗ്രഹം പ്രകടിപ്പിച്ചു. വിശദ വിവരങ്ങൾ അന്വേക്ഷിച്ച് വേണ്ട നടപടികൾ എടുക്കുവാൻ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഗുരുവായൂർ ഗസ്റ്റ് ഹൗസ് വിവരങ്ങൾ സെക്രട്ടറി ശ്രീ രാധാകൃഷ്ണൻ്റെ അഭാവത്തിൽ ശാഖാ സെക്രട്ടറി വിശദികരിച്ചു.
ശ്രീ വേണുഗോപാൽ നന്ദി പ്രകാശിപ്പിച്ചു.
സെക്രട്ടറി / ഇരിങ്ങാലക്കുട ശാഖ