പിഷാരോടി സമാജം യു. എ. ഇ. ശാഖയുടെ 173-മതു യോഗം 26-11-2021 നു വെള്ളിയാഴ്ച സൂം ഓൺലൈൻ മീറ്റിംഗ് ആയി നടന്നു.
ശ്രീമതി ദേവി രാമചന്ദ്രന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി 5:00 pm നു യോഗം ആരംഭിച്ചു.
കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്കു അനുശോചനം അർപ്പിച്ചു. UAE ശാഖാ പ്രസിഡണ്ട് ശ്രീ രാമചന്ദ്രന്റെ മകൾ രമ്യയുടെ വിവാഹത്തിനു മംഗളാശംസകൾ നേർന്നു.
ഗുരുവായൂർ ഗസ്റ്റ് ഹൗസിന്റെ അറ്റകുറ്റ പണികളുടെ ഫണ്ട് സമാഹരണത്തെ കുറിച്ച് ട്രസ്റ്റ് വൈസ് പ്രസിഡണ്ട് ശ്രീ വേണുപിഷാരോടി സംസാരിക്കുകയുണ്ടായി. അദ്ദേഹം ഇപ്പോഴുള്ള ഗസ്റ്റ് ഹൗസിന്റെ പ്രവർത്തനത്തെ കുറിച്ചും വിശദീകരിച്ചു.
പെൻഷൻ ഫണ്ട് സമാഹരണത്തെ കുറിച്ചുള്ള കാര്യങ്ങൾ അടുത്ത യോഗത്തിൽ സംസാരിക്കാൻ തീരുമാനിച്ചു.
അടുത്ത യോഗം ശാഖാ പ്രസിഡണ്ട് ശ്രീ രാമചന്ദ്രന്റെ വീട്ടിൽ വെച്ചു മുഖാമുഖം ആകുവാനും തീരുമാനമായി. പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് 6:30 നു യോഗം അവസാനിച്ചു.
Best wishes to UAE shaakha for taking good & positive decisions in their monthly meeting in NOV 21.