പിഷാരോടി സമാജം എറണാകുളം ശാഖയുടെ നവംബർ മാസ യോഗം തെക്കൻ ചിറ്റൂർ കിഴക്കേ പിഷാരത്ത് (പൊന്നു ഗോവിന്ദ് ) ശ്രീ കെ പി ആനന്ദിന്റെ ഭവനത്തിൽ വച്ച് നവംബർ 14ന് ഞായറാഴ്ച 3 pm ന് കൂടി. ശ്രീ കാവിൽ ഉണ്ണികൃഷ്ണ വാര്യരും ശ്രീദേവി ആനന്ദും ചേർന്ന് അവതരിപ്പിച്ച സോപാനസംഗീതത്തോടെ യോഗം ആരംഭിച്ചു. ഗൃഹനാഥ ശ്രീദേവി ആനന്ദ് സ്വാഗതം ആശംസിച്ചു.
കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.
ഓൺലൈൻ മീറ്റിംഗ്കൾക്ക് താൽക്കാലിക വിരാമമിട്ടുകൊണ്ട് പഴയ രീതിയിൽ യോഗങ്ങൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രസിഡണ്ട് രാംകുമാർ വ്യക്തമാക്കി. കോവിഡ് കാലത്ത് നിന്നുപോയ ഗൃഹ സന്ദർശനങ്ങൾ ഇനി മുതൽ തുടങ്ങുവാനും വരും മാസങ്ങളിലെ യോഗങ്ങളിൽ കൂടുതൽ അംഗങ്ങൾ പങ്കെടുക്കുന്ന രീതിയിൽ സമാജം പ്രവർത്തനം കാര്യക്ഷമമാക്കുന്നതാണെന്നും അറിയിച്ചു. കോവിഡ് കാലത്ത് വിദേശത്തും സ്വദേശത്തും തൊഴിൽ നഷ്ടപ്പെട്ടവർക്കും തൊഴിൽ ലഭിക്കാത്ത സ്വസമുദായങ്ങളെയും സഹായിക്കാൻ കഴിയുന്നവരെ കണ്ടെത്തേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടു. ഗുരുവായൂർ ദർശനം നടത്തുന്നവർ ഗസ്റ്റ് ഹൗസ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. കേന്ദ്ര അവാർഡ് ലഭിച്ച ഗൗരി, ഗായത്രി, ശ്രീലക്ഷ്മി എന്നിവരെ ശാഖ അഭിനന്ദിച്ചു. എറണാകുളം ശാഖ നൽകിവരുന്ന അവാർഡ് / ധനസഹായം കിട്ടിയവരുടെ പേരുകൾ പ്രഖ്യാപിച്ചു.
1) സി പി രാധാകൃഷ്ണൻ മെമ്മോറിയൽ അവാർഡ് (10th) – ഗായത്രി ആർ
2) എളംകുളം കൃഷ്ണപ്പിഷാരോടി മെമ്മോറിയൽ അവാർഡ് (10th) – ശ്രീലക്ഷ്മി എസ് പിഷാരോടി
3) ചേരാനല്ലൂർ പത്മ പിഷാരാസ്യർ മെമ്മോറിയൽ അവാർഡ് (12th) – ഗൗരി സന്തോഷ് പിഷാരടി
4) പടിഞ്ഞാറേ പിഷാരത്ത് ബാലകൃഷ്ണൻ മെമ്മോറിയൽ അവാർഡ് ( ഡിഗ്രി )- കൃഷ്ണ ശ്രീരാജ്
5) പടിഞ്ഞാറൂട്ട് രാജഗോപാൽ മെമ്മോറിയൽ ധനസഹായം – നന്ദ ശ്രീരാജ്.
അവാർഡുകൾ അടുത്ത യോഗത്തിൽ വിതരണം ചെയ്യുവാൻ തീരുമാനിച്ചു
തുടർന്ന് നടന്ന ചർച്ചയിൽ ശ്രീ കെ പി ആനന്ദൻ കഴകക്കാരെ സഹായിക്കുവാനായി മാല കെട്ടുവാൻ അറിയുന്നവർക്കായി സമാജ അംഗങ്ങൾക്കിടയിൽ ഒരു കൂട്ടായ്മ ഉണ്ടാക്കണമെന്ന് നിർദ്ദേശിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മാല വാങ്ങാതെ നമ്മുടെ ആളുകളിൽ നിന്നും വാങ്ങാവുന്ന സംവിധാനം വേണമെന്ന് അഭിപ്രായപ്പെട്ടു. എറണാകുളം ശാഖ പരിധിയിൽ ഇതിനു വേണ്ടി ഒരു വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കാവുന്നതാണെന്ന് ശ്രീ വേണുഗോപാൽ പി. പി.യും നിർദ്ദേശിച്ചു. ചർച്ചയിൽ ശ്രീ എം ഡി രാധാകൃഷ്ണൻ, ശ്രീ പി പി അനിൽകുമാർ, ഡോ. പി ബി വിനോദ് കുമാർ, കെ പി വിജയകുമാർ, ശ്രീ കെ പി ശ്രീരാജൻ തുടങ്ങിയവർ പങ്കെടുത്തു.
മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കുന്നതിൽനിന്നും സമുദായ അംഗങ്ങൾ പിന്നാക്കം പോകുന്നതായി ശ്രീ എം ഡി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഉപേക്ഷ കൂടാതെ എല്ലാവരും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു.
ഒന്ന് രണ്ട് മാസം കൂടി ഭവനങ്ങളിൽ വച്ച് യോഗം കൂടിയ ശേഷം വാർഷികം നടത്തിയാൽ മതിയെന്ന ശ്രീ രാധാകൃഷ്ണന്റെ നിർദ്ദേശം യോഗം അംഗീകരിച്ചു. സെക്രട്ടറിയുടെ അഭാവത്തിൽ പ്രസിഡണ്ട് രാംകുമാർ കഴിഞ്ഞ മാസത്തെ യോഗ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. വാർഷികം മാർച്ചിലോ ഏപ്രിലിലോ നടത്തുവാൻ തീരുമാനിച്ചു. തുടർന്ന് ക്ഷേമനിധി നറുക്കെടുപ്പ് നടത്തി.
ശ്രീ പി. പി.വേണുഗോപാൽ, ശ്രീരാജ് കെ പി, വേണിശ്രീ വിനോദ് കുമാർ എന്നിവർ ഗാനങ്ങളാലപിച്ചു.
ശ്രീ ബാലചന്ദ്രന്റെ നന്ദി പ്രകടനത്തോടെ 5 മണിയോടെ യോഗം അവസാനിച്ചു.