തൃശൂർ ശാഖയുടെ പ്രതിമാസയോഗം നവംബർ 28 ന് ശ്രീ കിഷോറിന്റെ ഭവനമായ മണിത്തറ ശ്രീനിലയത്തിൽ (മണിത്തറ പിഷാരം) പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
കുമാരി ശ്രീലക്ഷ്മി പ്രാർത്ഥന ചൊല്ലി. ഈയിടെ നിര്യാതനായ ഏറ്റുമാന്നൂർ ഓണംതുരുത്ത് ഓയിക്കാമഠത്തിൽ ടി ജി സദാനന്ദന് അനുശോചനം രേഖപ്പെടുത്തി.
അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ, സമാജം നടപ്പാക്കിയ ഇൻഷുറൻസ്, പെൻഷൻ പദ്ധതികളെ കുറിച്ച് വിശദമായി സംസാരിച്ചു. സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ റിപ്പോർട്ടും ട്രഷറർ ശ്രീ ടി പി ഗോപി കണക്കും അവതരിപ്പിച്ചു. അവ കയ്യടികളോടെ പാസ്സാക്കി.
വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി വരിസംഖ്യ പിരിവ് ഊർജ്ജിതമാക്കി എത്രയും പെട്ടെന്ന് മെമ്പർഷിപ്പ് അപ്ടുഡേറ്റ് ആക്കണമെന്ന് നിർദ്ദേശിച്ചു. വല്ലച്ചിറ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും അടുത്ത് തന്നെ അഞ്ചേരിയിൽ വെച്ച് മീറ്റിങ്ങ് ചേരുന്നുണ്ട് എന്നും അറിയിച്ചു.
ഒളരിക്കര സെന്റ് അലോഷ്യസ് കോളേജിൽ ബി എസ് സി ഫിസിക്സിന് പഠിക്കുന്ന കുമാരി ശ്രീലക്ഷ്മി ശ്രീകുമാറിന് ശ്രീ കിഷോർ അദ്ദേഹം തന്നെ സ്പോൺസർ ചെയ്യുന്ന വിദ്യാഭ്യാസ സ്ക്കോളർഷിപ്പ് കൈമാറി. വെളപ്പായ ആനായത്ത് പിഷാരത്ത് ശ്രീ ശ്രീകുമാറിന്റെയും മഹാദേവമംഗലം പിഷാരത്ത് ശ്രീമതി സീതാ ലക്ഷ്മിയുടെയും മകളാണ് ശ്രീ ലക്ഷ്മി.
തുടർന്ന് നടന്ന ചർച്ചയിൽ എല്ലാവരും പങ്കെടുത്തു. ശാഖ എല്ലാ വർഷവും നടത്തുന്ന ടൂർ പ്രോഗ്രാമിനെ കുറിച്ചും സംസാരിച്ചു.
ക്ഷേമ നിധി നടത്തി. ജോ. സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ നന്ദി പറഞ്ഞു. സംഗീതജ്ഞൻ കൂടിയായ കിഷോർ മംഗള ശ്ലോകം ചൊല്ലിയതോടെ യോഗം അവസാനിച്ചു.
കെ പി ഗോപകുമാർ
സെക്രട്ടറി