ഇരിങ്ങാലക്കുട ശാഖ 2021 നവംബർ മാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ നവംബർ മാസത്തെ കുടുബയോഗം 26/11/21ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ചെങ്ങാനിക്കാട്ട് പിഷാരത്തു ജയകൃഷ്ണന്റെ തൃപ്രയാർ വസതിയിൽ വെച്ച് പ്രസിഡണ്ട് ശ്രീമതി മായാസുന്ദരേശ്വരന്റെ അദ്ധ്യക്ഷതയിൽ കൂടി.

ശ്രീമതി തുളസി പിഷാരസ്യാർ ഈശ്വര പ്രാർത്ഥന ചൊല്ലി. ഗൃഹനാഥൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാ കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ട് പിരിഞ്ഞ സമുദായ അംഗങ്ങൾക്കും മറ്റു്ള്ളവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു.

സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച വരവ് , ചിലവ് കണക്കുകളും യോഗം അംഗീകരിച്ചു.

28/11/21 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടക്കുന്ന വിദ്യാഭ്യാസ സ്കോളർഷിപ്‌ അവാർഡ്‌ ദാനചടങ്ങിൽ ശാഖയിൽ നിന്നും കൂടുതൽ മെംബർമാർ പങ്കെടുക്കണമെന്ന് സെക്രട്ടറി യോഗത്തിൽ ആവശ്യപ്പെട്ടു .

ഈ മാസത്തോടെ ശാഖ നടത്തി വരുന്ന ക്ഷേമ നിധി അവസാനിക്കുന്ന വിവരം സെക്രട്ടറി മെമ്പർമാരെ അറിയിക്കുകയും നല്ല രീതിയിൽ ക്ഷേമനിധി നടത്തി കൊണ്ട് പോകുവാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു. ക്ഷേമനിധിയുടെ മുഴുവൻ കണക്കുകളും വിശദമായി സെക്രട്ടറി യോഗത്തെ അറിയിച്ചു. അടുത്ത ക്ഷേമനിധിയുടെ കാര്യം അടുത്ത യോഗത്തിൽ തീരുമാനിക്കുവാൻ നിശ്ചയിച്ചു.

ഗുരുവായൂർ ഗസ്റ്റ് ഹൗസ് വിവരങ്ങൾ PP&TDT സെക്രട്ടറി ശ്രീ രാധാകൃഷ്ണൻ യോഗത്തെ അറിയിച്ചു.

ശ്രീമതി തുളസി പിഷാരസ്യാർ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 5 മണിക്ക് അവസാനിച്ചു .

സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ

0

Leave a Reply

Your email address will not be published. Required fields are marked *