പാലക്കാട് ശാഖയുടെ നവംബർ മാസത്തെ യോഗം ഗൂഗിൾ മീറ്റ് വഴി 21 11 2021 ന്ന് കാലത്ത് 11 മണിക്ക് കൂടി. കുമാരി ഗാഥയുടെ പ്രാർത്ഥനയ്ക്ക് ശേഷം മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരെയും സെക്രട്ടറി സ്വാഗതം ചെയ്തു.
നമ്മെ വിട്ടു പിരിഞ്ഞു പോയ ആത്മാക്കളുടെ ശാന്തിക്കായി പ്രാർത്ഥിക്കുകയും അതോടൊപ്പം പാലക്കാട് ശാഖയിലെ മെമ്പർമാരായ ആമയൂർ പിഷാരത്ത് ശേഖര പിഷാരടി, അന്നശ്ശേരി പിഷാരത്ത് ദേവേശ പിഷാരടി എന്നിവരുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തുകയും അവരുടെ ആത്മാക്കളുടെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
കഴിഞ്ഞ മീറ്റിങ്ങിനു ശേഷമുള്ള ശാഖയിലെ പ്രധാന പ്രവർത്തനങ്ങളെ കുറിച്ച് സെക്രട്ടറി മീറ്റിംഗിൽ അറിയിക്കുകയുണ്ടായി. പാലക്കാട് ശാഖയിൽ നിന്നും വിദ്യാഭ്യാസ സ്കോളർഷിപ്, ധനസഹായം എന്നിവ ലഭിച്ചവരെ യോഗം അഭിനന്ദിച്ചു. സ്കോളർഷിപ് വിജയികളോട് ഈ മാസം 28ന് ആസ്ഥാനമന്ദിരത്തിൽ നടക്കുന്ന അവാർഡ് വിതരണ ചടങ്ങിൽ അവരോട് നേരിട്ട് പങ്കെടുക്കാൻ അഭ്യർത്ഥിച്ചു. തുടർ വർഷങ്ങളിലും പാലക്കാട് ശാഖയിൽ നിന്നും നല്ല മാർക്കുകൾ വാങ്ങിയ കുട്ടികൾ അപേക്ഷകൾ യഥാസമയം അയക്കേണ്ട ആവശ്യകത സെക്രട്ടറി ചൂണ്ടിക്കാട്ടി.
പാലക്കാട് ശാഖയിൽ ഇതുവരെ പിരിഞ്ഞു കിട്ടിയ വരിസംഖ്യ തുകകൾ കേന്ദ്രത്തിലേക്ക് അയച്ചു കൊടുത്തു കഴിഞ്ഞ വിവരം സെക്രട്ടറി യോഗത്തെ അറിയിച്ചു. ശാഖയുടെ ഡയറക്ടറി വർഷാവസാനത്തിൽ പ്രസിദ്ധീകരിക്കുവാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നതായി സെക്രട്ടറി അറിയിച്ചു . ശാഖയിലെ ചില മെമ്പർമാരുടെ അകമഴിഞ്ഞ സഹായം ഡയറക്ടറി പ്രിൻറിംഗിനു ലഭിച്ചതായും സെക്രട്ടറി മീറ്റിംഗിൽ അറിയിച്ചു .
കോവിഡ 19 കാരണം കഴിഞ്ഞവർഷവും ഈ വർഷം ഇതേവരെയും പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിജയികൾക്ക് ശാഖ നൽകുന്ന പ്രോത്സാഹന സമ്മാനങ്ങൾ നൽകാൻ സാധിച്ചില്ലെങ്കിലും ഉടനെ അത് നടത്തുവാൻ തീരുമാനമെടുക്കുകയും ചെയ്തു. യോഗത്തിൽ പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണൻ സമുദായത്തിലെ മുന്നോക്ക വിഭാഗത്തിൽ പെട്ട സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പിഷാരടി കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായം ലഭിക്കുവാനായി വേണ്ട വിധം പിഷാരടി സമാജം മുൻകൈ എടുക്കുന്നുണ്ട് എന്ന് അറിയിക്കുകയുണ്ടായി. ശാഖയുടെ പ്രവർത്തനങ്ങൾ തൃപ്തികരമായി നടന്നുപോകുന്നതിന് എല്ലാവരെയും അനുമോദിച്ചു. ക്ഷേമനിധി നടത്തി.
തുടർന്ന് ശ്രീ A.രാമചന്ദ്ര പിഷാരോടി ഹിന്ദുസ്ഥാനി സംഗീതം ആസ്വദിക്കാൻ ശ്രമിക്കേണ്ട ആവശ്യകതയെയും എന്താണ് സംഗീതമെന്നും യോഗത്തിൽ പങ്കെടുത്തവരെ പറഞ്ഞു മനസ്സിലാക്കിയത് ഏവർക്കും ഇഷ്ടപ്പെട്ടു.
അടുത്ത യോഗം 19-12-21 നടത്തുവാൻ തീരുമാനിച്ച് സെക്രട്ടറി ശ്രീ വി പി മുകുന്ദൻ നന്ദി പ്രകടനം നടത്തി, ഒരു മണിക്ക് യോഗം സമംഗളം പര്യവസാനിച്ചു.