ചൊവ്വര ശാഖയുടെ നവംബർ മാസത്തെ യോഗം 18 മാസത്തിനു ശേഷം ഓൺലൈൻ മീറ്റിങ്ങിലൂടെയല്ലാതെ 14/11/21 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നെടുവന്നൂർ ശ്രീ രാമചന്ദ്രന്റെ വസതിയായ പുത്തൻപിഷാരത്തു വെച്ച് പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി വിദ്യയുടെ ഈശ്വരപ്രാർത്ഥന, ശ്രീ ജിഷ്ണുവിന്റെ നാരായണീയ പാരായണം എന്നിവയോടെ തുടങ്ങി.
ഗൃഹനാഥൻ ശ്രീ രാമചന്ദ്രൻ എല്ലാവരെയും സ്വാഗതം ചെയ്തു. ഈയിടെ അന്തരിച്ച നമ്മുടെ സമുദായ അംഗങ്ങളുടെ പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ ഗസ്റ്റ് ഹൗസിനെ പറ്റി പ്രതിപാദിച്ചു.
എം.പി. ഗോപാലപിഷാരോടിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള SSLC(CBSC) കേന്ദ്ര അവാർഡിനർഹയായ കുമാരി പൂജ.വി.പിഷാരോടിയെ യോഗം അനുമോദിച്ചു.
അതിനു ശേഷം ശാഖാ മുഖാന്തിരം കൊടുക്കുന്ന അവാർഡ് വിതരണം നടന്നു. ആവണംകോട് അനിയൻ ചേട്ടൻ സ്മാരക അവാർഡുകൾ, കുമാരി പൂജ, കുമാരി ഭദ്ര രതീപ് എന്നിവർക്ക് അദ്ദേഹത്തിൻ്റെ മകൻ ശ്രീ രാമചന്ദ്രൻ സമ്മാനിച്ചു.
പെരുവാരം രാധാകൃഷ്ണൻ ചേട്ടൻ സ്മാരക അവാർഡുകൾ, കുമാരിമാർ ഹൃദ്യ ഹരി, ദേവിക സന്തോഷ്, മാസ്റ്റർ അമൽ കൃഷ്ണ, വൈശാഖ് രാജൻ എന്നിവർക്ക് പ്രസിഡണ്ട് സമ്മാനിച്ചു. അവാർഡ് കിട്ടിയ കുട്ടികൾ നന്ദി പ്രകടിപ്പിച്ചു .കൂടാതെ ശ്രീമതി വിദ്യ ആശംസ പ്രസംഗം നടത്തി.
തുടർന്ന് നടന്ന ചർച്ചകളിൽ ശ്രീ വിജയൻ, മധു, സേതു മാധവൻ, ജിഷ്ണു, ഹരി എന്നിവർ പങ്കെടുത്തു. പെൻഷൻ പദ്ധതിയിലേക്ക് സംഭാവന നൽകിയ രവി കെ.പി.യെ യോഗം അഭിനന്ദിച്ചു. ശാഖയ്ക്കായി ഒരു മന്ദിരം വേണമെന്നും അതിനായി പരിശ്രമിക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
അടുത്ത മാസത്തെ യോഗം 12/12/21 ഞായറാഴ്ച വെകുന്നേരം 3 മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂരിലുള്ള ശ്രീമതി വിജയലക്ഷ്മി പിഷാരസ്യാരുടെ വസതിയായ പ്രവ്ദയിൽ വെച്ച് ചേരുവാൻ തീരുമാനിച്ചു, ശ്രീ ജിഷ്ണുവിന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.
നവംബർ മാസത്തിലെ chowara ശാഖാ യോഗം നേരിൽ മുഖാമുഖം നടത്തി അവാർഡ് ദാനവും മറ്റും നിർവഹിക്കാൻ സഹായിച്ച ഭാരവാഹികൾക്കും മെംബേർസിനും അഭിനന്ദനങ്ങൾ