കോങ്ങാട് ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 17-10-21 ഞായറാഴ്ച രാവിലെ 10 മണിക്ക് ഓൺലൈനായി നടത്തി.
ശ്രീ ഗോപാലപിഷാരോടി പ്രാർത്ഥന ചൊല്ലി. ശ്രീമതി ഉഷ പുരാണ പാരായണം നടത്തി.
യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ഗോപാലപിഷാരോടി സ്വാഗതമാശംസിച്ചു.
മണക്കുളങ്ങര പിഷാരത്ത് പ്രഭാകര പിഷാരോടി, നടൻ നെടുമുടി വേണു എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
മഴവിൽ മനോരമ ചാനലിൽ ഉടൻ പണം എന്ന പരിപാടിയിൽ പങ്കെടുത്ത് ഒന്നര ലക്ഷം രൂപ കരസ്ഥമാക്കിയ കല്ലുവഴി ശ്രീരാഗത്തിൽ ശ്രീദിവ്യയെ എല്ലാവരും അനുമോദിച്ചു.
പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ കേന്ദ്രത്തിൽ നിന്ന് നൽകുന്ന പെൻഷൻ പദ്ധതി വളരെ മഹത്തായ കാര്യമാണെന്നും, മറ്റൊരു സമുദായവും ചെയ്യാത്ത ഈ സദുദ്യമത്തിന് നേതൃത്വം നൽകുന്ന കേന്ദ്ര പ്രസിഡണ്ടിനും സഹപ്രവർത്തകർക്കും, അത് കൃത്യമായി എത്തിച്ചു കൊടുക്കുന്ന PE & WS ട്രഷറർ രാജൻ പിഷാരോടിയേയും പ്രത്യേകം അഭിനന്ദിച്ചു. റിപ്പോർട്ടും കണക്കും പാസ്സാക്കി. ചർച്ചയിൽ ശാഖാ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.
നവംബർ മാസത്തെ യോഗം ശാഖാ മന്ദിരത്തിൽ വെച്ച് കൂടുവാനും അവാർഡ് ദാന യോഗം ഡിസംബറിൽ നടത്തുവാനും തീരുമാനിച്ചു. മെമ്പർഷിപ്പ് പിരിവ് ഡിസംബർ മാസത്തോടെ തീർക്കണമെന്നും അറിയിച്ചു.
ശ്രീ കെ.പി.അച്ചുണ്ണി പിഷാരോടി ശ്രീദിവ്യക്ക് ആശംസകൾ അറിയിച്ച ശേഷം പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി 12 മണിക്ക് യോഗം അവസാനിച്ചു.