തോടയം കഥകളി ക്ലബ് നൽകുന്ന 2021 കഥകളി അവാർഡുകൾ പ്രഖ്യാപിച്ചു.
തോടയം പുരസ്‌കാരം ശ്രീമതി രഞ്ജിനി സുരേഷിനും യുവപ്രതിഭാ പുരസ്‌കാരം ശ്രീ കോട്ടക്കൽ ഹരീശ്വരനും ആണ് ലഭിച്ചത്.
മറ്റുപുരസ്കാര ജേതാക്കൾ ഇവരാണ്. ടി എൻ ബാലകൃഷ്ണൻ തമ്പാൻ പുരസ്‌കാരം- ശ്രീ രാമൻ നമ്പൂതിരി, വള്ളത്തോൾ പുരസ്‌കാരം – ശ്രീ കല്ലുവഴി വാസു, പി കെ എസ് രാജ പുരസ്‌കാരം – ശ്രീ കലാ. കേശവൻ നമ്പൂതിരി.
പുരസ്‌കാര വിതരണം തോടയം കഥകളി ക്ലബ്ബിന്റെ 32 മത് വാർഷികത്തോടനുബന്ധിച്ച് ദേശീയ കഥകളി ദിനമായ ഒക്ടോബർ 16 ശനിയാഴ്ച കോഴിക്കോട് തളിയിലുള്ള പത്മശ്രീ കല്യാണ മണ്ഡപത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നടത്തും.
അന്നേ ദിവസം ഇരുവരുടെയും കഥകളിയും ഉണ്ട്
ശ്രീമതി രഞ്ജിനി സുരേഷിനും ശ്രീ കോട്ടക്കൽ ഹരീശ്വരനും പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അനുമോദനങ്ങൾ
ശ്രീമതി രഞ്ജിനി സുരേഷിനും, ശ്രീ ഹരീശ്വരനും അഭിനന്ദനങ്ങൾ
Congrats Sangheetha Mahesh. Let God bless for a bright future.
Congrats Hari. Congrats.
Congratulations to the award winners
ശ്രീമതി രഞ്ജിനിസുരേഷിനും ശ്രീ ഹരീശ്വരനും അഭിനന്ദനങ്ങൾ.