ഇരിങ്ങാലക്കുട ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 25-09-21 ശനിയാഴ്ച വൈകീട്ട് 4.00 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി.
പുഷ്പാ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗത്തിന് തുടക്കം കുറിച്ചു. യോഗത്തിന് എത്തിയ എല്ലാവരേയും സെക്രട്ടറി സ്വാഗതം ചെയ്‍തു .
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച എല്ലാ സമുദായ അംഗങ്ങൾക്കും മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.
ശാഖയുടെ അഭിമാനമായ സാന്ദ്ര R പിഷാരോടിക്ക് ദൂരദർശനിൽ നിന്നും എ ഗ്രേഡ് (AWARDED “WITH A : GRADE BY DOORDARSHAN DIRECTORATE NEW DELHI) ലഭിച്ചതിൽ ശാഖ പ്രത്യേകo അഭിനന്ദിച്ചു .
ഉപക്രമ പ്രസംഗത്തിൽ പ്രസിഡണ്ട് ശ്രീമതി മായാസുന്ദരേശ്വരൻ 2021-23 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ കേന്ദ്ര ഭരണസമിതി അംഗങ്ങളെ അഭിനന്ദിച്ചു. സമാജം ആ സ്ഥാനമന്ദിരത്തിൽ കുടുതൽ സൗകര്യങ്ങൾ ചെയ്ത് തന്ന രേഖാമോഹൻ ഫൌണ്ടേഷന്റെ (ശ്രീ മോഹനകൃഷ്ണൻ )സൽ പ്രവർത്തിക്കും, ഭരതം എന്റർടൈൻമെന്റ് സാരഥികളായ ഉണ്ണിരാജ് , ഭാസിരാജ് എന്നിവർ സമാജം വെബ്സൈറ്റ് നു വേണ്ടി ചെയുന്ന നിസ്വാർത്ഥമായ സേവനങ്ങൾക്കും ഇരിങ്ങാലക്കുട ശാഖയുടെ പ്രത്യേകം അഭിനന്ദനങ്ങളും, നന്ദിയും രേഖപ്പെടുത്തി. കോവിഡ് അതിരൂക്ഷമായ സമയത്തും ശാഖയിലെ വാർഷിക വരിസംഖ്യ പിരിവും, P.E.W.S. ലിസ്റ്റ് തയ്യാറാക്കുന്ന ജോലിയും നല്ല രീതിയിൽ നടക്കുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു.
സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്, ട്രഷറർ അവതരിപ്പിച്ച വരവ്-ചിലവ് കണക്കുകൾ എന്നിവ യോഗം പാസ്സാക്കി.
P.E&W.S PET 2000 പദ്ധതിയിലേക്ക് ഇരിങ്ങാലക്കുട ശാഖ മെമ്പർ പ്രൊ. രാജേന്ദ്രകുമാർ ആനായത്ത് ആദ്യ ഗഡുവിന്റെ ചെക്ക്(രൂപ 25,000/=)കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്രപിഷാരോടി വശം ഏൽപ്പിച്ചതായും, കഴകപ്രവൃത്തി ചെയുന്ന ശാഖയിലെ മെമ്പർമാർക്ക് P.E&W.S വഴി ഏർപ്പെടുത്തുന്ന ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസി രേഖകൾ കിട്ടിയതായും ആയത് പോളിസി ഉടമകളെ നേരിൽ കണ്ട് എല്പിക്കുമെന്നും,
P.E&W.S. LIST കഴിയുന്നത്ര വേഗത്തിൽ UP DATE ചെയ്‍തു P.E&W.S സെക്രട്ടറി, ട്രഷറർ എന്നിവർക്ക് അയച്ചു കൊടുക്കുമെന്നും സെക്രട്ടറി യോഗത്തിൽ അറിയിച്ചു.
ഗുരുവായൂർ ഗസ്റ്റ് ഹൌസിൻറെ ഇന്നത്തെ (സാമ്പത്തികമായും, മറ്റ് രീതികളിൽ) ഉള്ള സ്ഥിതിഗതി വിവരങ്ങൾ സെക്രട്ടറി ശ്രീ വി പി രാധാകൃഷ്ണനും, ജോ. സെക്രട്ടറി ശ്രീ പി . മോഹനനും യോഗത്തിൽ വിശദീകരിച്ചു. തുടർന്നുള്ള ചർച്ചക്കു ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇരിങ്ങാലക്കുട ശാഖാ ഫണ്ടിൽ നിന്നും രൂപ 10,000/= ഒരു വർഷത്തിനു ശേഷം തിരിച്ചു നൽകണമെന്ന, പലിശരഹിത വ്യവസ്ഥയിൽ ആയതിനുള്ള ചെക്ക് ഗസ്റ്റ് ഹൌസ് സെക്രട്ടറി വശം ഏല്പിക്കുവാനും യോഗത്തിൽ ധാരണയായി. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ശാഖയുടെ വാർഷിക പൊതുയോഗം ചുരുക്കത്തിൽ(കലാപരിപാടികൾ ഒഴിവാക്കി ) ഒക്ടോബർ മാസം 17-10-21ന് നടത്തുവാനും ധാരണയായി. .
ക്ഷേമനിധി നടത്തി.
ശ്രീ രാധാകൃഷ്ണന്റെ നന്ദിയോടെ യോഗം 5.30 മണിക്ക് അവസാനിച്ചു
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ .