തൻറെ അമ്പതാം വയസ്സിൽ മാത്രം കഥകളി അഭ്യസിച്ചു തുടങ്ങി 55 വയസ്സിൽ അരങ്ങേറ്റം കുറിച്ച ശ്രീമതി T P. ശൈലജ നാരായണനെ പാലക്കാട് ശാഖ ഇന്നലെ, 16-09-21 നു സമുചിതമായി ആദരിച്ചു.
ചടങ്ങിൽ ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ശ്രീ വി പി മുകുന്ദൻ, ട്രഷറർ ശ്രീ കെ ഗോപി എന്നിവരും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
ശ്രീമതി ശോഭന ഗോപിയും ശ്രീമതി വത്സല മുകുന്ദനും ചേർന്ന് ശ്രീമതി ശൈലജയെ പൊന്നാട അണിയിച്ചപ്പോൾ വൈസ്പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണനും സെക്രട്ടറി ശ്രീ വി പി മുകുന്ദനും ചേർന്ന് ശാഖയുടെ ഉപഹാരമായ സ്മരണിക(memento)യും നൽകി.
ശ്രീമതി ശൈലജ ടീച്ചർ സമാജത്തിനു തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ് കൈവരിച്ചത് എന്ന് വൈസ് പ്രസിഡണ്ട് പറയുകയുണ്ടായി.
7+
Congradulations, sreemathi Shailaja teacher.
Congrats
Congratulations
ശ്രിമതി ശൈലജ ടീച്ചർക്ക് അഭിനന്ദനങ്ങൾ! കൃഷ്ണവേഷമാണെന്ന് മനസ്സിലായി, ആരാണ് ഗുരു?