മുംബൈ ശാഖയുടെ 415മത് ഭരണസമിതി യോഗം

പിഷാരോടി സമാജം മുംബൈ ശാഖയുടെ 415മത് ഭരണസമിതി യോഗം 12.09.2021 നു രാവിലെ 10.30നു വീഡിയോ കോൺഫറൻസ് വഴി കൂടി.

പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ശ്രീ പി വിജയൻറെ പ്രാർത്ഥനയോടെ സമാരംഭിച്ചു.

കഴിഞ്ഞ രണ്ടു മാസക്കാലയളവിൽ അന്തരിച്ച അംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു.

ഖജാൻജി അവതരിപ്പിച്ച കണക്കുകളും അംഗീകരിച്ചു. ശാഖാ വാർഷികത്തിൽ തീരുമാനിച്ച പ്രകാരം ഈ വർഷത്തെ പുതുക്കിയ നിരക്കിലുള്ള ഏരിയ പ്രകാരമുള്ള കളക്ഷൻ ലിസ്റ്റ് ഉടൻ തയാറാക്കി തരാമെന്ന് യോഗത്തിന് ഉറപ്പു നൽകി.

ശാഖാ വാർഷികം എപ്രകാരം നടത്തണമെന്നതിനെക്കുറിച്ച് അടുത്ത യോഗത്തിലേക്ക് രൂപരേഖ തയ്യാറാക്കി വരുവാൻ കലാവിഭാഗത്തെ ചുമതലപ്പെടുത്തി.

കേന്ദ്രം നൽകുന്ന പെൻഷൻ പദ്ധതിയിലേക്ക് ശാഖാ തലത്തിൽ നല്ല രീതിയിൽ തന്നെ സഹായിക്കാൻ കഴിഞ്ഞതിൽ യോഗം സംതൃപ്തി അറിയിക്കുകയും ഇത് വരെ സഹകരിച്ച 21 പേർക്ക് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു. സമാജ ചരിത്രത്തിലെ ജീവകാരുണ്യപ്രവർത്തനങ്ങളിലെ വളരെ സ്തുത്യർഹമായൊരു തീരുമാനമായിരുന്നു പെൻഷൻ തുക ഇരട്ടിയാക്കി നൽകുക എന്നത് എന്ന് യോഗം വിലയിരുത്തുകയും ഈയൊരു തീരുമാനം ചെറിയൊരു കാലയളവിൽ അംഗങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ കേന്ദ്ര ഭരണസമിതിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഇനിയും ഈ സത്കർമ്മത്തിൽ പങ്കാളികളാകുവാൻ താല്പര്യമുള്ള അംഗങ്ങൾ ഭരണസമിതി അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.

വിദ്യാഭ്യാസ ധനസഹായത്തിനായി ഒരു അംഗത്തിൽ നിന്നും ലഭിച്ച അപേക്ഷ യോഗം പരിശോധിക്കുകയും ധനസഹായം നൽകുന്നതിനു തീരുമാനിക്കുകയും ചെയ്തു.

കേന്ദ്രം നൽകുന്ന വിവിധ വിദ്യാഭ്യാസ അവാർഡുകൾക്ക് സെപ്തംബർ 30 നു അപേക്ഷകൾ എത്തേണ്ടതിനാൽ കഴിയുന്നതും വേഗം അംഗങ്ങൾ അപേക്ഷകൾ ശാഖാ സെക്രട്ടറിക്ക് നൽകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

തുടർന്ന് ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ ഉച്ചക്ക് 12.15 നു യോഗം പര്യവസാനിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *