ഗുരുവായൂർ ശാഖയുടെ ആഗസ്റ്റ് മാസത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഓഗസ്റ്റ് 15ന് ശാഖാ പ്രസിഡണ്ടിന്റെ ഭവനമായ ശ്രീശൈലത്തിൽ വച്ച് കൂടി.
ശ്രീമതി സിനിത ഗിരീഷിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
സെക്രട്ടറി എം പി രവീന്ദ്രൻ യോഗത്തിൽ പങ്കെടുക്കാനെത്തിയ എല്ലാ മെമ്പർമാരെയും സ്വാഗതം ചെയ്തു.
അദ്ധ്യക്ഷ ശ്രീമതി ഐ പി ജയലക്ഷ്മി സമാജത്തിൻറെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ചു. കഴിഞ്ഞ യോഗ തീരുമാനപ്രകാരം ഗുരുവായൂർ ശാഖയിലെ എല്ലാ മെമ്പർമാരുടെയും വസതികൾ സന്ദർശിക്കുകയുണ്ടായെന്നും, സമാജാംഗങ്ങളായ എല്ലാ മെമ്പർമാരുടെയും വസതികളിലും ഈ കോവിഡ് പശ്ചാത്തലത്തിൽ ഓണത്തോടനുബന്ധിച്ച് പലവ്യഞ്ജന കിറ്റുകൾ സൗജന്യമായി നൽകിയെന്നും, ശാഖാ പ്രസിഡന്റ് ശ്രീമതി ഐ പി വിജയലക്ഷ്മി, ട്രഷറർ ശ്രീമതി രാജലക്ഷ്മി, സെക്രട്ടറി രവീന്ദ്രൻ എന്നിവർ ഭവനങ്ങൾ സന്ദർശിച്ചുവെന്നും അറിയിച്ചു.
ശ്രീ ടി പി എൻ പിഷാരോടി, എക്സിക്യൂട്ടീവ് മെമ്പർ ശ്രീ കൃഷ്ണകുമാർ പോർക്കുളം, ശ്രീമതി സുജാത സുനിൽ എന്നിവർ ശാഖയുടെ ഈ സത്പ്രവർത്തിയെ അനുമോദിച്ചു.
ട്രഷറർ കണക്കുകൾ അവതരിപ്പിച്ചു. സെക്രട്ടറി കഴിഞ്ഞ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.
ജോയിൻറ് സെക്രട്ടറി ശ്രീ ജയകൃഷ്ണൻ ശാഖയുടെ ഭാവി പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ കൂടുതൽ മെമ്പർമാരെ ചേർക്കണമെന്ന് പറഞ്ഞു. ഈ ഭരണസമിതി വന്നതിനു ശേഷം ശാഖാ അംഗങ്ങളുടെ എണ്ണം മുപ്പതിൽ നിന്നും എൺപതാക്കി ഉയർത്താൻ കഴിഞ്ഞുവെന്നും വരുന്ന ജനുവരിയിൽ പുതിയ കമ്മിറ്റി രൂപീകരിക്കുന്ന കാര്യത്തെപ്പറ്റി ചർച്ച നടത്തണമെന്നും ജയകൃഷ്ണൻ പറഞ്ഞു.
പുതിയ കമ്മിറ്റിയിൽ സമാജത്തിലെ യുവാക്കൾക്ക് മുൻഗണന കൊടുക്കണമെന്ന് ശ്രീമതി നിർമ്മല അഭിപ്രായപ്പെട്ടു. യുവതീ-യുവാക്കൾ സമാജ പ്രവർത്തനങ്ങൾക്ക് മുന്നോട്ടു വരണം എന്ന് പ്രസിഡണ്ട് ആഹ്വാനം ചെയ്തു.
സമാജത്തിന്റെ ഉന്നമനത്തിനു വേണ്ടി പുത്തൻ തലമുറ മുന്നോട്ടു വരണമെന്ന് ശ്രീമാൻ രാധാകൃഷ്ണ പിഷാരടിയും പറഞ്ഞു.
പരസ്പര സഹായനിധിയെ പറ്റി സെക്രട്ടറി വിശദീകരിച്ചു.
അടുത്ത മീറ്റിംഗ് സെപ്റ്റംബറിൽ പിഷാരടി സമാജം ഗസ്റ്റ്ഹൗസിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.
യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ജോ. സെക്രട്ടറി ശ്രീ ജയകൃഷ്ണൻ നന്ദി രേഖപ്പെടുത്തി
ദേശീയ ഗാനാലാപനത്തോടെ യോഗം അവസാനിച്ചു.
സെക്രട്ടറി
എംപി രവീന്ദ്രൻ
ഗുരുവായൂർ ശാഖ