പാലക്കാട് ശാഖ 2021 ഓഗസ്റ്റ് മാസ യോഗം

പാലക്കാട് ശാഖയുടെ ഓഗസ്റ്റ് മാസ യോഗം ഗൂഗിൾ മീറ്റ് വഴി 29-8-2021 നു രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12.45 വരെ നടത്തി.

കുമാരി ഗാഥയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി സ്വാഗതം പറഞ്ഞു.

സമുദായത്തിൽ നിന്നും നമ്മെ വിട്ടു പിരിഞ്ഞു പോയവരുടെ ആത്മാവിൻ്റെ ശാന്തിക്കായി പ്രാർത്ഥിച്ചു.

കഴിഞ്ഞ മീറ്റിംഗ്ങ്ങിന് ശേഷം നടന്ന പ്രധാന വിഷയങ്ങൾ സെക്രട്ടറി വിവരിച്ചു. ശാഖയിലെ ഒരംഗത്തിന് ചികിത്സാ ധന സഹായം എത്തിച്ചു കൊടുത്തതും അതിന്നായി സഹായ ഹസ്തം നീട്ടിയ എല്ലാ സഹൃദയരായ മെമ്പർമാരുടെ സഹകരണത്തിനും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

വസന്തോത്സവം പരിപാടിയിൽ പാലക്കാട്ട് നിന്നും പങ്കെടുത്തവരെ പ്രത്യേകിച്ചും ബാക്കി എല്ലാവരെയും അനുമോദിച്ചു. വളരെ ഭംഗിയായി പരിപാടികൾ സംഘടിപ്പിച്ച വെബ് ടീമിനെയും ഭരതം എൻ്റർടെയ്ൻമെൻ്റ് നെയും പ്രത്യേകം അഭിനന്ദിച്ചു. രാമായണ പാരായണത്തിന് പങ്കെടുത്ത ശ്രീമതി ഓമന മോഹനനും ശ്രീ പി പി മോഹനനും പ്രത്യേകം അനുമോദന പാത്രങ്ങൾ ആയി.

ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ വേണ്ടുന്ന അപേക്ഷകൾ അയച്ചു കൊടുത്തതായി അറിയിച്ചു. പാലക്കാട് ശാഖയുടെ പുതുക്കിയ ഡയറക്ടറി പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും എല്ലാ വിവരങ്ങളും ഉടനെ ലഭിക്കാത്തത് കാല താമസം വരുത്തിയേക്കാം എന്ന് അഭിപ്രായപ്പെട്ടു. കഴിയുന്നതും വേഗം പ്രിൻ്റ് ചെയ്തു പ്രസിദ്ധീകരിക്കാൻ ശ്രീ രവി പിഷാരോടി മുൻകൈ എടുക്കുന്നതിനെ യോഗം അഭിനന്ദിച്ചു.

ഒക്ടോബർ അവസാനത്തോടെ പാലക്കാട് ശാഖയുടെ മെമ്പർഷിപ്പ് തുകകൾ കേന്ദ്രത്തിലേക്ക് അടക്കുവാൻ തീരുമാനിച്ചു.

പെൻഷൻ ലഭിക്കുന്നവർക്ക് മാസം 2000/- രൂപ വെച്ച് കിട്ടാൻ തുടങ്ങിയതും അവർക്ക് യുവചൈതന്യം വസന്തോത്സവത്തോടനുബന്ധിച്ച് ഓണപ്പുടവ നല്കിയതിനെയും യോഗം പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.

P E &WS ജോയിന്റ് സെക്രട്ടറിയായി പാലക്കാട് സെക്രട്ടറി ശ്രീ വി പി മുകുന്ദനെ തെരഞ്ഞെടുത്തത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണൻ അറിയിക്കുകയും അനുമോദിക്കുകയും ചെയ്തു. സെക്രട്ടറി PE&WS നൽകി വരുന്ന സ്കോളർഷിപ്പിന് അപേക്ഷകൾ സമർപ്പിക്കാം എന്ന് സഭയെ അറിയിച്ചു.

കഥകളി അരങ്ങേറ്റം നടത്തിയ ശ്രീമതി ശൈലജ നാരായണനെ അനുമോദിച്ചു. ടോക്കിയോ ഒളിംപിക്സ് മെഡൽ ജേതാവിൻ്റെ കോച്ച് ആയ ശ്രീ A.P. ദത്തനെ അനുമോദിക്കുകയും അദ്ദേഹത്തിന് പൊന്നാടയും പ്രശസ്തി പത്രവും നൽകാൻ പാലക്കാട് ശാഖ തീരുമാനിക്കുകയും ചെയ്തു.

പാലക്കാട് ശാഖയിലെ ഒരു മെമ്പർക്ക് സാമ്പത്തിക സഹായം നൽകുന്നതിന് ശാഖയും ബാംഗ്ലൂർ ശാഖയും കൂടി കൂട്ടായ്മയിൽ ധനശേഖരണം നടത്തിയതായും അത് അവർക്ക് ഉടനെ എത്തിക്കുന്നത് ആയും പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണൻ എല്ലാവരെയും അറിയിച്ചു.

ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ ഹിന്ദുസ്ഥാനി സംഗീതവും ശ്രീ എസ് എം. ഉണ്ണികൃഷ്ണന്റെ കർണാടക സംഗീതവും അപൂർവ്വ-അർപ്പിത എന്നീ കുട്ടികളുടെ ഭക്തിഗാനങ്ങളും ഉണ്ടായി.

അടുത്ത മാസം മീറ്റിംഗ് ഗൂഗിൾ മീറ്റ് വഴി മൂന്നാമത്തെ ഞായറാഴ്ച നടത്താമെന്ന് അഭിപ്രായപ്പെട്ടു . തീയതി പിന്നീട് അറിയിക്കും. ക്ഷേമനിധി നടത്തി.

സെക്രട്ടറി വി പി മുകുന്ദൻ നന്ദി പ്രകടനം നടത്തി. യോഗം 12.45 ന് പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *