ഇരിങ്ങാലക്കുട ശാഖ 2021 ആഗസ്റ്റ് മാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ആഗസ്റ്റ് മാസത്തെ മീറ്റിങ്ങ് 27/08/21, വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തി.

കുമാരിമാർ കീർത്തി രഞ്ജിത്ത്, റിതിക പ്രശാന്ത് എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ മീറ്റിങ്ങിന് തുടക്കം കുറിച്ചു.

മീറ്റിങ്ങിന് എത്തിയ എല്ലാവരേയും സെക്രട്ടറി സ്വാഗതം ചെയ്‍തു .

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച എല്ലാ സമുദായാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി.

ഉപക്രമ പ്രസംഗത്തിൽ പ്രസിഡണ്ട് ശ്രീമതി മായാസുന്ദരേശ്വരൻ രാമായണപാരായണവും, അത്തം മുതൽ തിരുവോണം വരെ വെബ്സൈറ്റ് വഴി നടത്തിയ വസന്തോത്സവവും വളരെ നല്ല നിലവാരം പുലർത്തിയതായി അഭിപ്രായപ്പെട്ടു .

രാമായണ പാരായണത്തിൽ സർവ്വശ്രീ രാജൻ സിത്താരയുടെയും ഹരികൃഷ്ണന്റെയും പങ്ക് വളരെ പ്രശംസനീയമാണെന്നറിയിക്കുകയും , രണ്ട് പരിപാടികളും യുട്യൂബ് വഴി പ്രേഷകരിൽ എത്തിച്ച വെബ്സൈറ്റ് അണിയറ പ്രവർത്തകർക്കും ഇരിങ്ങാലക്കുട ശാഖയുടെ അഭിനന്ദനങ്ങളും, നന്ദിയും രേഖപ്പെടുത്തുകയും ചെയ്‍തു.

കോവിഡ് അതിരൂക്ഷമായ സമയത്തും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തിൽ കൂടുതൽ പേർ പങ്കെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ചു.

സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച കണക്കുകളും യോഗം പാസ്സാക്കി

ശാഖയിലെ മെമ്പർമാരിൽ നിന്നുമുള്ള വരിസംഖ്യാ പിരിവിനു(2021-22) തുടക്കത്തിൽ തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നു ട്രഷറർ യോഗത്തെ അറിയിച്ചു.

PET 2000 പദ്ധതിയിലേക്ക് ഇരിങ്ങാലക്കുട ശാഖയുടെ പേരിൽ സ്പോൺസർ ഷിപ്പിന്റെ ആദ്യ ഗഡുവായ രൂപ 25,000/= ആഗസ്റ്റ് മാസത്തിൽ കേന്ദ്രത്തിൽ നടന്ന മീറ്റിങ്ങിൽ വെച്ച് സമാജം കേന്ദ്ര പ്രസിഡന്റ്‌ ശ്രീ രാമചന്ദ്രപിഷാരോടി വശം ഏൽപ്പിച്ചതായും, കഴകപ്രവൃത്തി ചെയുന്ന ശാഖയിലെ കുറച്ചു മെമ്പർമാർ P. E & W. S വഴി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസി എടുക്കുവാൻ വേണ്ട അപേക്ഷയുo പ്രീമിയം വിഹിതവും PE & WS ട്രഷറർ വശം കൊടുത്ത വിവരവും സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു.

15/8/21ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന പിഷാരോടി സമാജം, P E & W S , PP&TDT, തുളസീദളം എന്നിവയുടെ വാർഷിക പൊതുയോഗത്തിൽ ചർച്ച ചെയ്‍തു എടുത്ത തീരുമാനങ്ങളും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത വിവരങ്ങളും സെക്രട്ടറി യോഗത്തിൽ വിശദമാക്കി.

ക്ഷേമ നിധി നടത്തി .

ശ്രീ M. G. മോഹനൻ പിഷാരോടിയുടെ നന്ദിയോടെ യോഗം 5.30 മണിക്ക് അവസാനിച്ചു

സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ .

0

Leave a Reply

Your email address will not be published. Required fields are marked *