സാമൂഹ്യ, സാംസ്കാരീക പ്രവർത്തകൻ, ജീവകാരുണ്യ പ്രവർത്തകൻ, കഥകളി ക്ലബ്ബ് സ്ഥാപകൻ, ലയൺസ് ക്ലബ്ബ് തുടങ്ങി വിവിധ സംഘടനകളിൽ ഭരണ സമിതി അംഗം, ആതുര രംഗത്ത് ഏറ്റവും ശ്രദ്ധേയമായ സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകൻ, പിഷാരോടി സമാജത്തിന്റെ ആദ്യ കാല പ്രസിഡണ്ട് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രശസ്തനായിരുന്ന ഡോ എസ്. കെ പിഷാരോടിയുടെ ജന്മ ശതാബ്ദി അനുസ്മരണ ദിനം 2021 ജൂലൈ 18 ഞായറാഴ്ചയാണ്.
അന്നേ ദിവസം വളരെ വിപുലമായി ജന്മ ശതാബ്ദി ആഘോഷിക്കാൻ മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും ശക്തമായ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കാത്തതിനാൽ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് 2021ജൂലൈ 18 ഞായറാഴ്ച്ച രാവിലെ 10 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് പിഷാരോടി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ(വീഡിയോ കോൺഫറൻസ്) ആയി അനുസ്മരണ സമ്മേളനം നടത്തുന്നതാണ്.
എല്ലാവരും പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു.
മീറ്റിംഗ് ലിങ്ക്(ഗൂഗിൾ മീറ്റ്): https://meet.google.com/dom-trwy-gwn
കെ.പി.ഗോപകുമാർ
സെക്രട്ടറി
പിഷാരോടി സമാജം
തൃശ്ശൂർ ശാഖ
ഫോൺ 9447085983.