പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 ജൂണ്‍ മാസത്തെ യോഗം 28.06.21 രാത്രി 7.30 ന് ഓണ്‍ലൈനായി ചേരുകയുണ്ടായി. പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. യോഗം മോഡറേറ്റ് ചെയ്ത ശ്രീ. രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. നമ്മെ വിട്ടു പോയ പിഷാരോടി സമുദായം അംഗങ്ങളുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു.
ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ. കെ.പി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രവർത്തനങ്ങൾ കോവിഡ് സമയത്തും മുടങ്ങാതെ കൊണ്ടുപോകുന്നതായും സഹകരിക്കുന്ന ഏവർക്കും നന്ദിയും അറിയിച്ചു. സെക്രട്ടറി ശ്രീ. സുരേഷ് സി.കെ. മുൻ മാസത്തെ റിപ്പോര്‍ട്ടും, ഖജാന്‍ജി ശ്രീ. രാമചന്ദ്രന്‍ ടി.പി. കണക്കും, അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
വിശദമായ ചർച്ചയിൽ എല്ലാവരും സക്രിയമായി പങ്കെടുത്തു. ഈ കോവിഡ് സമയത്ത് കൈതാങ്ങായി സാന്ത്വന കിറ്റ് നല്‍കുന്നതിനുള്ള സാധ്യത യോഗം ചര്‍ച്ച ചെയ്തു. ഏറ്റവും അര്‍ഹരായവരെ കണ്ടെത്തുന്നതിന് അതത് പ്രദേശത്തെ എക്സിക്യൂട്ടീവ് അംഗങ്ങളെ ചുമതലപ്പെടുത്തിയും സ്പോണ്‍സര്‍ഷിപ്പിന് തയ്യാറുള്ളവരെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയും ചെയ്തു. ഈ പ്രവര്‍ത്തനം ഒരു വേര്‍തിരിവ് അല്ലെന്നും നമ്മുടെ കൂട്ടായ്മയും സഹകരണവും ആണ് പ്രതിഫലിപ്പിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
കോവിഡ് വ്യാപനത്തോടനുബന്ധിച്ചുള്ള ലോക്ക് ഡൌണ്‍ തീര്‍ന്നെങ്കിലും ഏവരും ജാഗരൂകരായി തന്നെ ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കണം എന്ന് ഏവരേയും ഓര്‍മ്മിപ്പിച്ചു.
ജോയിന്റ് സെക്രട്ടറി ശ്രീ കെ .പി . കൃഷ്ണൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു. യോഗം 8.20 ന് അവസാനിച്ചു.
സി. കെ. സുരേഷ് ,
സെക്രട്ടറി, കൊടകര ശാഖ