തൃശൂർ ശാഖയുടെ പ്രതി മാസയോഗം 27/6/21ന് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീ സി. പി. അച്ചുതന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.
നാരായണീയം എഴുപത്തിമൂന്നാം ദശകം പാരായണം ചെയ്തു. സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ എല്ലാവരെയും സ്വാഗതം ചെയ്തു.
ഇക്കഴിഞ്ഞ മാസത്തിൽ നമ്മെ വിട്ടു പിരിഞ്ഞവരുടെ വിയോഗത്തിൽ അനുശോചിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ശാഖ അംഗങ്ങൾക്ക് മാസ്‌ക്കുകൾ വിതരണം ചെയ്ത വിവരം അറിയിച്ചു.
സെക്രട്ടറി റിപ്പോർട്ടും ട്രഷറർ രഞ്ജിനി ഗോപി കണക്കും അവതരിപ്പിച്ചു . അവ പാസ്സാക്കി.ശാഖയിലെ എല്ലാവർക്കും ഇൻഷുറൻസ് നൽകുന്ന ഒരു പദ്ധതിയെ കുറിച്ചുള്ള ആശയം ശ്രീ കെ. പി. ഗോപകുമാർ അറിയിച്ചു.
ജനറൽ സെക്രട്ടറി ശ്രീ കെ. പി. ഹരികൃഷ്ണൻ പുതിയ പെൻഷൻ പദ്ധതിയെ പറ്റി വിശദീകരിച്ചു.സമാജത്തിലെ എല്ലാ അംഗങ്ങളെയും ശാഖാടിസ്ഥാനത്തിൽ ഉൾക്കൊള്ളിക്കുന്ന വെബ് അപ്ലിക്കേഷൻ പദ്ധതിയെ പറ്റി വിശദീകരിച്ചു.
പതിവ് പോലെ ഈ വർഷവും രാമായണ മാസം ആചരിക്കുന്നതാണ്. യുവചൈതന്യം ഒൺ ലൈൻ ഓണാഘോഷവും കഴിഞ്ഞ വർഷത്തേത് പോലെ നടത്താൻ തീരുമാനിച്ചതായും ശ്രീ ഹരികൃഷ്ണൻ യോഗത്തെ അറിയിച്ചു.
സമാജത്തിന്റെ മൂന്നാമത്തെ പ്രസിഡണ്ടും സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകനും പൊതു പ്രവർത്തകനും ആയിരുന്ന യശ:ശരീരനായ ഡോ. എസ്. കെ. പിഷാരോടിയുടെ നൂറാമത് ജന്മദിനം (ജന്മ ശതാബ്ദി) ജൂലൈ 18ന് ചുരുങ്ങിയ തോതിൽ ആചരിക്കുന്നതിന് തീരുമാനിച്ച വിവരം ശാഖ വൈസ് പ്രസിഡണ്ടും കേന്ദ്ര പ്രസിഡണ്ടുമായ ശ്രീ എ. രാമചന്ദ്ര പിഷാരോടി അറിയിച്ചു.
വല്ലച്ചിറ ട്രസ്ററ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജനറൽ സെക്രട്ടറി വിശദീകരിച്ച പെൻഷൻ സ്കീമിന്റെ സാധ്യതതകളെ പറ്റി ശ്രീ രാമചന്ദ്ര പിഷാരോടിയും സംസാരിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ ശ്രീ കെ.പി. ബാലകൃഷ്ണ പിഷാരോടി, വി. പി. ബാലകൃഷ്ണൻ, ജയദേവൻ തുടങ്ങിയവർ ആശയങ്ങൾ പങ്ക് വെച്ചു.
ക്ഷേമ നിധി നടത്തി.
ജോയിന്റ് സെക്രട്ടറി ശ്രീ ഗോപൻ പഴുവിലിന്റെ നന്ദിയോടെ യോഗം 5.30ന് പിരിഞ്ഞു.
സെക്രട്ടറി
തൃശൂർ ശാഖ