ലക്ഷ്മി പിഷാരടി-ആനന്ദ് വിവേക് സ്റ്റാറിങ് ത്രില്ലർ സ്മെൽ (ഗന്ധം) മില്ല്യൺ ക്ലബ്ബിലേക്ക് കുതിക്കുന്നു.
ആർ. ശ്രീരാജ് സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ ഷോർട് ഫിലിം സ്മെൽ (ഗന്ധം) മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികനിമിഷങ്ങളെയും സ്വരച്ചേർച്ചകളെയും കേന്ദ്രീകരിച്ചുള്ളതാണ്. ലക്ഷ്മി പിഷാരടി, ആനന്ദ് ജസ്റ്റിൻ, ആനന്ദ് വിവേക്, ബദ്രി ലാൽ, രുജൈബ് പാന്തർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
സ്മാർട് ഇൻഫോടെയിൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്യാമള രാജശേഖരൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് സോബിൻ എസ്. ആദർശ് ബി അനിൽ സംഗീതം നൽകിയിരിക്കുന്നു.
ലക്ഷ്മി പിഷാരടി കുത്തനൂർ പിഷാരത്തെയും ആനന്ദ് വിവേക് വാടാനാംകുറുശ്ശി നടുവിൽപ്പാട്ട് പിഷാരത്തെയുമാണ്. ഇരുവരുടെയും 4 വയസ്സുള്ള മകൻ ദേവ് ആനന്ദും ഇതിൽ അഭിനയിച്ചിട്ടുണ്ട്.
ഇരുവരും ചിത്രത്തിന്റെ പിന്നണി പ്രവർത്തനങ്ങളിലും സജീവമായിട്ടുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ ആയി ആനന്ദും വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത് ലക്ഷ്മി പിഷാരോടിയും ആണ്.
ചിത്രം യുട്യൂബിൽ കാണാം.