ചൊവ്വര ശാഖയുടെ മെയ് മാസത്തെ യോഗം 23/05/21 ഞായറാഴ്ച രാത്രി 7.30 ന് ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ.കെ.വേണു ഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ഗായത്രി വേണുഗോപാലിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.
ശ്രീ വി പി മധു സ്വാഗതം പറഞ്ഞു. ശാഖാംഗങ്ങളായ വിജയകുമാർ(തിരുവൈരാണിക്കുളം), തൃക്കൂർ പിഷാരത്ത് തങ്കം പിഷാരസ്യാർ(ചൊവ്വര), രുഗ്മിണി പിഷാരസ്യാർ(പുത്തൻവേലിക്കര), ലക്ഷ്മി കുട്ടി പിഷാരസ്യാർ(ശ്രീ K.P. രവിയുടെ അമ്മ), തുടങ്ങി ശാഖയിലേയും മറ്റു നമ്മുടെ സമുദായാംഗങ്ങളുടേയും ദേഹവിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
നൂറാം പിറന്നാൾ ആഘോഷിച്ച ശാഖയുടെ തന്നെ മുത്തച്ഛനായ ശ്രീ കരുണാകര പിഷാരോടിക്ക് (പാറക്കടവ്) യോഗം ആശംസകൾ അർപ്പിച്ചു.
അദ്ധ്യക്ഷ പ്രസംഗത്തിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ സമാജം പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് കൊണ്ടുപോകുവാൻ പറ്റാത്ത കാര്യം പരാമർശിച്ചു. എന്നിരുന്നാലും ഈ മഹാമാരിയിൽ കഷ്ടപ്പെടുന്ന നമ്മുടെ സമുദായാംഗങ്ങളെ, പ്രത്യേകിച്ച് കഴകപ്രവർത്തി ചെയ്യുന്നവരെ സഹായിക്കുന്ന കാര്യം കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ചെയ്യാമെന്ന് തീരുമാനിച്ചു. അതിലേക്ക് ധാരാളം പേർ തുകകൾ സംഭാവന ചെയ്യാമെന്നും ഉറപ്പു നൽകി. അർഹമാണെന്നു തോന്നിയാൽ ഇതര ശാഖകളിലെ അംഗങ്ങൾക്കു കൂടി നമ്മുടെ കഴിവിനനുസരിച്ച് സഹായങ്ങൾ എത്തിക്കുവാനും തീരുമാനിച്ചു. അതനുസരിച്ചുള്ള ഒരു അറിയിപ്പ് നമ്മുടെ Whatsapp ഗ്രൂപ്പിൽ ഇടുവാൻ ശ്രീ K.N. വിജയനെ ചുമതലപ്പെടുത്തി.
ശാഖയിലെ കലാസാംസ്കാരിക പ്രകടനങ്ങൾക്കായി ഒരു പ്രത്യേക Whatsapp Group തുടങ്ങിയതായി ശ്രീ വിജയൻ യോഗത്തെ അറിയിച്ചു. അതിന്റെ Co-ordinator ആയി ശ്രീ. T.P. കൃഷ്ണകുമാറിനെ തിരഞ്ഞെടുത്തു. ശ്രീ.രവി, ശ്രീ.നാരായണനുണ്ണി, ശ്രീ.ഹരികൃഷ്ണ പിഷാരോടി, ശ്രീ. റെനീഷ് മേയ്ക്കാട്, ശ്രീമതി. സൗമിനി പീതാംബരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ശാഖയിൽ പുതുതായി അംഗത്വമെടുത്ത ശ്രീ. ശ്രീജിത് പിഷാരോടിയെ ( പുതിയേടം) യോഗത്തിൽ പരിചയപെടുത്തി.
ശ്രീ. വിജയന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.
ചൊവ്വര ശാഖ മെയ് മാസത്തെ മീറ്റിംഗ് ഓൺലൈൻ 23 ആംതി നടത്തി, അവശത അനുഭവിക്കുന്ന കഴക പ്രവർത്തിക്കാർക്ക് പ്രത്യേക പരിഗണന നൽകാനും മറ്റു yogyamaya തീരുമാനങ്ങൾ എടുത്തതിൽ അധ്യക്ഷനെയും മറ്റു ഭാരവാഹികളെയും പ്രത്യേകം അഭിനന്ദിക്കുന്നു