ചൊവ്വര ശാഖയുടെ 45-ാം വാർഷികം നാളെ, ഞായറാഴ്ച്ച 25/O4/2021നു വൈകുന്നേരം കൃത്യം 7.30 ന് ഓൺലൈനിലൂടെ(വീഡിയോ കോൺഫറൻസ്) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ രാജ്യമെമ്പാടും കോവിഡ് കേസുകൾ വർദ്ധിച്ച കാരണം കൊണ്ടാണ് ഹാളിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന വാർഷികം ഇപ്രകാരം ഓൺലൈനിലൂടെയാക്കേണ്ടി വന്നത്.
പിഷാരോടി സമാജം പ്രസിഡണ്ട് രാമചന്ദ്ര പിഷാരോടി ഉത്ഘാടനം നിർവ്വഹിക്കുന്ന വാർഷിക യോഗത്തിൽ സമാജം സെക്രട്ടറി ഹരികൃഷ്ണനും പങ്കെടുക്കുന്നതാണ്.
ഈ പ്രതിസന്ധി ഘട്ടത്തിൽ അന്യോന്യം തോളോട് തോള് ചേർന്ന് നിന്നു കൊണ്ട് ഈ വാർഷികം ഭംഗിയായി നടത്താൻ ശാഖാംഗങ്ങളോട് അഭ്യർത്ഥിക്കുന്നു.
ശാഖാംഗങ്ങളുടെ വിവിധ കലാപരിപടികളും ഉണ്ടായിരിക്കുന്നതാണ്.
ലിങ്ക് https://meet.google.com/kyx-iaiy-dsj