ചൊവ്വര ശാഖയുടെ മാർച്ച് മാസത്തെ യോഗം 21-03-21 ഞായറാഴ്ച രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ, മൗന പ്രാത്ഥനയോടെ ആരംഭിച്ചു.
ശ്രീ വിജയൻ സ്വാഗതം പറഞ്ഞു.
ശാഖാംഗം ശ്രീ.ജയദേവിന്റെ ഭാര്യയുടെ അമ്മ അഞ്ചേരി പിഷാരത്ത് ശ്രീമതി സതിദേവി, PP&TDT സ്ഥാപക സെക്രട്ടറി ശ്രീA P C പിഷാരോടി, മറ്റു മൺമറഞ്ഞ സമുദായാംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ചതുപോലെ വരിസംഖ്യാ പിരിവ് ഏകദേശം പകുതിയിലധികം നടത്തുവാൻ സാധിച്ചതായി ശ്രീ മധു അറിയിച്ചു. ഇനി കുറച്ചു സ്ഥലങ്ങളിൽ കൂടി എത്തിപ്പെടുവാനുണ്ടു് എന്നും അറിയിച്ചു.
പെൻഷൻ ഫണ്ടിലേക്കുള്ള ശാഖയുടെ വിഷു കൈനീട്ടം Rs.1500/- അയച്ചു കൊടുക്കുവാൻ തീരുമാനിച്ചു. 18-04-21 ലെ പ്രതിനിധിസഭാ യോഗത്തിലേക്ക് ആവശ്യമായ പ്രതിനിധി ലിസ്റ്റ്, മറ്റു കണക്കുകൾ എന്നിവ അയച്ചു കൊടുക്കുവാൻ ശ്രീ മധുവിനെ ചുമതലപ്പെടുത്തി.
ശാഖയുടെ വാർഷികം 25-04-21 ഞായറാഴ്ച രാവിലെ 10 മണിക്ക് ചൊവ്വരയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
ശ്രീ രവിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.
Congradulations to chowara shaka office bearers & members for conducting shakha meeting in an appropriate manner.