കാമ്യ കാർത്തികേയന് ദേശീയ ബാല പുരസ്കാരം

https://www.facebook.com/KaamyaKarthikeyan/videos/262358838682702/

മലയാളി സാഹസിക പർവതാരോഹക കാമ്യ കാർത്തികേയനു (13) പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം.

പാലക്കാട് കല്ലുവഴി ത്രിവിക്രമപുരം പിഷാരത്ത് പ്രഭാവതിയുടെയും സുന്ദരേശന്റെയും മകൻ മുംബൈയിൽ നാവികസേനാ കമാൻഡറായ കാർത്തികേയൻറെയും ലാവണ്യയുടെയും മകളാണ് കാമ്യ.

ദക്ഷിണ അമേരിക്കയിലെ കൊടുമുടിയായ അകൊന്‍കാഗ്വ കീഴടക്കിയാണ് ഒരു കൊച്ചു മിടുക്കി ഈയിടെ മാധ്യമ ശ്രദ്ധ നേടിയത് . അമേരിക്കന്‍ കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയാണ് കമ്യ നേടിയത്. ഏഷ്യക്ക് പുറത്തുള്ള ഏറ്റവും വലിയ കൊടുമുടിയാണ് അകൊന്‍കഗ്വ. 6962 മീറ്റര്‍ ഉയരത്തിലുള്ള അകൊന്‍കാഗ്വ അര്‍ജന്റീനയിലെ തെക്കന്‍ ആന്തീസിലാണ് സ്ഥിതിചെയ്യുന്നത്.


ഇതിനകം അച്ഛൻ കാർത്തികേയനും ഒപ്പം അനേകം കൊടുമുടികൾ ഈ കൊച്ചു മിടുക്കി കീഴടക്കിക്കഴിഞ്ഞിരിക്കുന്നു.

കാമ്യക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ

10+

4 thoughts on “കാമ്യ കാർത്തികേയന് ദേശീയ ബാല പുരസ്കാരം

Leave a Reply

Your email address will not be published. Required fields are marked *