സ്നേഹ ബന്ധത്തിന്റെ ആനവലിപ്പം

കോങ്ങാട് കുട്ടിശ്ശങ്കരനും രുഗ്മിണി വിജയനും ആയുള്ള ബന്ധത്തിന്, സ്നേഹ സൗഹൃദത്തിന് ആനയോളം വലിപ്പമുണ്ട്.

കുഞ്ഞു, കുഞ്ചു എന്ന വാൽസ്യല്യത്തോടെയുള്ള വിളി കേട്ടാൽ ആന സ്നേഹ പ്രകടനം തുടങ്ങും. വീട്ടിനു മുമ്പിലൂടെ പോവുമ്പോൾ അവിടെ നിന്ന് എന്തെങ്കിലും ഒന്ന് വാങ്ങിത്തിന്നെ അവൻ പോകാറുള്ളൂ. ശർക്കരയോ, പായസമോ എന്തെങ്കിലും ഒന്ന് അവന് വേണം.

ഒരിക്കൽ ഒരുത്സവം കഴിഞ്ഞു കോങ്ങാട് തിരുമാന്ധാം കുന്ന് ക്ഷേത്രത്തിൽ ആനയെ വാഹനത്തിൽ എത്തിച്ചു. അവിടെ നിന്നും ദേവസ്വം മഠത്തിൽ തളക്കാൻ കൊണ്ടുപോവാൻ ശ്രമിച്ച ഒന്നാം പാപ്പാന് അതിന് പറ്റിയില്ല. മദ്യ ലഹരിയിലായിരുന്ന അദ്ദേഹത്തിന് അതിന് കഴിയാതായി. മറ്റു പാപ്പാന്മാരെ അടുപ്പിക്കുന്നുമില്ല. വഴിയിൽ അനങ്ങാതെ കുറെ കുറെ നേരം അവനങ്ങനെ നിന്നു.

ഇതറിഞ്ഞു സ്ഥലത്തെത്തിയ രുഗ്മിണി വിജയനോട് പാപ്പാന്മാർ സഹായാഭ്യർത്ഥനയുമായെത്തി. ഭക്ഷണം നൽകലും സൗഹൃദവും ഉണ്ടെന്നാലും, പക്ഷെ ഈയൊരവസ്ഥയിൽ ആന എങ്ങിനെ പെരുമാറുമെന്നറിയാതെ നിന്ന രുഗ്മണിക്ക് ഒരു നിമിഷം ഒരു പ്രത്യേക ധൈര്യം കൈവന്നു. അടുത്തു ചെന്ന് കഴുത്തിലെ ഏലസ്സിൽ പിടിച്ച് “നമുക്ക് പോകാം” എന്ന് പറഞ്ഞതും, ആന നടന്നു തുടങ്ങി. അതോടെ ധൈര്യം കൈവന്ന അവർ ആനയുടെ കൊമ്പ് പിടിച്ച് മഠത്തിൽ കൊണ്ട് പോയി തളച്ചു.

ഏതു മദപ്പാടിലും രുഗ്മിണിയെ കണ്ടാൽ കുട്ടിശ്ശങ്കരൻ അനുസരണയുള്ള കുട്ടിയാവും.

ആ കുട്ടിശ്ശങ്കരൻ ചെരിഞ്ഞപ്പോൾ അത് രുഗ്മിണിക്കും ദുഃഖത്തിന്റെ നിമിഷമായി. അവസാനം ഒന്ന് കാണാൻ തൃശൂരിലായിരുന്ന അവരെത്തുന്നതു വരെ ദേവസ്വം കാത്തുനിന്നു.

തിമിലകലാകാരൻ പരേതനായ കോങ്ങാട് വിജയന്റെ ഭാര്യയാണ് ശ്രീമതി രുക്‌മിണി.

3+

One thought on “സ്നേഹ ബന്ധത്തിന്റെ ആനവലിപ്പം

Leave a Reply

Your email address will not be published. Required fields are marked *