സമാജം രാമായണമാസത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാമായണ പാരായണം ജിയോ മീറ്റ് സംവിധാനത്തിൽ രണ്ടാം ദിനം പിന്നിട്ടു.
യജ്ഞാചാര്യൻ ശ്രീ രാജൻ രാഘവന്റെ നേതൃത്വത്തിലാണ് ഈ പാരായണ സത്‌സംഗം നടക്കുന്നത്.
ഒന്നാം ദിനം ശ്രീ രാമസ്തുതിയോടെയാണ് ബാലകാണ്ഡം തുടങ്ങിയത്. അതുകഴിഞ്ഞ് ശാരികപ്പൈതലിനോട് രാമായണകഥ പറഞ്ഞു തരാൻ അഭ്യർത്ഥിക്കുന്നു. തുടർന്ന് കിളി പറഞ്ഞു തുടങ്ങുന്നതായാണ് ആചാര്യൻ ശ്രീ രാമചരിതം അവതരിപ്പിക്കുന്നത്.
തുടർന്ന്
ഇഷ്ടദേവതമാരേയും ഗുരുജനങ്ങളേയും വന്ദിക്കുന്നു.
രാമായണമാഹാത്മ്യം, ഉമാമഹേശ്വരസംവാദം. ഹനുമാനു നല്കുന്ന തത്ത്വോപദേശം, രാമാവതാരകാരണം എന്നിവ വിശദമാക്കുന്നു.
ഇത്രയും ഭാഗം വരുന്ന 515 വരികൾ ആദ്യ ദിനം പാരായണം ചെയ്തു. ആദ്യ ദിനം ശ്രീ. രാജൻ രാഘവനെ കൂടാതെ പതിനൊന്നോളം പേർ വായിച്ചു
രണ്ടാം ദിനമായ ഇന്ന്
1)ദശരഥൻെറ പുത്രലാഭാലോചന
2)ദശരഥൻ നടത്തുന്ന അശ്വമേധവും പുത്രകാമേഷ്ടിയും
3) ശ്രീരാമാവതാരം
4) കൗസല്യാസ്തുതി
5) ശ്രീ രാമൻെറ ബാല്യവും കൗമാരവും
6) വിശ്വാമിത്രൻെറ യാഗരക്ഷ
7) താടകാ വധം
8) അഹല്യാ ശാപമോക്ഷം
ഇത്രയും ഭാഗമാണ് ഇന്ന് പാരായണം ചെയ്തത്. ഇന്ന് അഞ്ചോളം പേരാണ് വായിച്ചത്.
തുഞ്ചത്ത് ആചാര്യൻെറ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഒരു ഭക്തിഗ്രന്ഥം മാത്രമല്ല. ഇന്ന് കാണുന്ന മലയാളം എന്ന ഭാഷ അതിൻെറ സർവ്വസൗന്ദര്യത്തോടെ രൂപപ്പെടാൻ കാരണമായ കൃതിയാണ്. തുഞ്ചത്തെഴുത്തച്ഛൻ ഭാഷാപിതാവ് എന്ന് അറിയപ്പെടാൻ കാരണമായ മഹത് ഗ്രന്ഥമാണ്.
പദസമ്പത്ത്, വ്യാകരണശുദ്ധി, ലാളിത്യം, വാക്സൗന്ദര്യം, ആശയഗാംഭീര്യം, അവതരണഭംഗി എന്നിവയിൽ എക്കാലത്തെയും മഹത്തായ മലയാളകൃതി ഈ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് തന്നെയാണ്. ആ ഒരു ബഹുമാനത്തോടുകൂടി വേണം ഈ ഗ്രന്ഥത്തെ സമീപിക്കാൻ.
മലയാള ഭാഷാസ്നേഹികളും കവിത്വം ആഗ്രഹിക്കുന്നവരും നിർബന്ധമായും പല ആവർത്തിവായിച്ചിരിക്കേണ്ട ഗ്രന്ഥം കൂടിയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്.
ഇത് ഒന്നിച്ചിരുന്നു വായിക്കാനും കേൾക്കാനുമുള്ള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഈ അവസരം പ്രയോജനപ്പെടുത്തുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു.