ലോകമൊന്നാകെ അടിപതറിയ കൊറോണ വൈറസ് വ്യാപനം ഭീതിജനകമായി മുന്നേറുമ്പോൾ ഇന്ത്യയിലെ ഏറ്റവും കൂടുതൽ രോഗികളുള്ള മുബൈയിലെ സയൻ (Sion) ലോകമാന്യ തിലക് മുനിസിപ്പൽ മെഡിക്കൽ കോളേജിൽ രോഗീ പരിചരണത്തിൽ വ്യാപൃതയായി കർമ്മനിരതയാവുകയാണ് പുലാമന്തോൾ ശാന്തി ഹോസ്പിറ്റലിലെ Dr. വട്ടേനാട്ട് പിഷാരത്ത് വാസുദേവന്റെയും Dr. അഞ്ചേരി പിഷാരത്ത് തുളസി വാസുദേവൻറെയും മകളായ Dr. വാണി വാസുദേവൻ.
കോവിഡ് മഹാവ്യാധിയുടെ ലോകമെമ്പാടുമുള്ള തേർവാഴ്ച്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുമ്പോൾ മനുഷ്യരാശിയുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിൽ നിന്നും പലരും മാറിനിൽക്കുമ്പോൾ ഇത്തരം രോഗികളെ പരിചരിക്കുന്നത് തൻറെ ജീവിതചര്യയായി മാറ്റിയിരിക്കുയാണ് ഇവർ.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും എം-ബി-ബി-സി ന് ശേഷം മഹാരാഷ്ട്രയിലെ സയൻ (Sion) ലോകമാന്യ തിലക് മുനിസിപ്പൽ മെഡിക്കൽ കോളേജിൽ P-G ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് മഹാമാരി ലോകത്ത് പിടിമുറുക്കിയത്.
രോഗ വ്യാപനം മാസങ്ങൾ പിന്നിടുമ്പോഴും ഫലപ്രദമായ ചികിത്സയോ പ്രതിരോധ മരുന്നോ ലഭ്യമാകാത്ത സാഹചര്യത്തിൽ രോഗമുക്തി എന്ന് സാധ്യമാകുമെന്ന് പറയാൻ പോലും ആകാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ രോഗവ്യാപനം തടയുന്നതിനും പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും സാദ്ധ്യമായത് ചെയ്യുകയേ പറ്റൂ എന്ന ചിന്തയിലാണ് ഇവർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ.
രോഗവ്യാപനം ഏറ്റവും കൂടുതലുള്ള മുംബൈയിലെ സ്ഥിതി വളരെ ദയനീയമാണ്. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലുമുള്ള ബെഡ്ഡുകളുടെയും സൗകര്യങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും പരിമിതിയും രോഗികളുടെ ആധിക്യവും കാരണം മിക്കവാറും സ്വകാര്യ ആശുപത്രികളും കൊറോണ ചികിത്സക്കായി മാറ്റപ്പെട്ടിട്ടുണ്ട്. എന്നിട്ടും കിലോമീറ്ററുകൾ താണ്ടിയും ആശുപത്രികൾ കയറിയിറങ്ങിയും അഡ്മിഷൻ കിട്ടാത്ത അവസ്ഥയാണെത്രെ ഇവിടെയുള്ളത്. അതിനിടെ നിരവധി ജീവനുകൾ നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
മുബൈയിലെ 500 ഏക്കറിൽ പരം വിസ്തൃതിയുള്ള ചേരി പ്രദേശമായ ധാരാവിക്കടുത്തുള്ള ലോകമാന്യതിലക് മുനിസിപ്പൽ, കെ ഇ എം മെഡിക്കൽ കോളേജുകളിലെ സ്ഥിതി അതി ഭീകരമാണ്. പ്രത്യേക വാർഡുകൾ ഒരുക്കാനോ, നിഷ്കർഷിക്കും വിധം അകലം പാലിക്കാനോ പരിചരണത്തിനോ ചികിത്സലഭ്യമാക്കാനോ കഴിയാത്ത അവസ്ഥയിൽ, സ്വന്തം ജീവൻ പണയം വെച്ച് കൊണ്ടാണ് ഇവരടക്കമുള്ള ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ആതുരശുശ്രൂഷ ചെയ്യേണ്ടിവരുന്നത്.
മണിക്കൂറുകളോളം മാറ്റാൻ കഴിയാത്ത പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് പൊതിഞ്ഞു കെട്ടി, മൃതദേഹങ്ങളും ഗുരുതരാവസ്ഥയിലുള്ള രോഗികളുമുള്ള വാർഡുകളിലാണ് കൊറോണക്കെതിരെ ഇവർ പൊരുതുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നിലത്ത് പോലും കിടക്കാൻ സ്ഥലമില്ലത്ത അവസ്ഥയിൽ ഡോക്ടർ വാണി വാസുദേവൻ ജോലിചെയ്യുന്ന ഇവിടെ 300-400 രോഗികൾക്ക് രണ്ട് ഡോക്ടർമാർ മാത്രമാണ് നിലവിലുള്ളത്. മറ്റു സ്റ്റാഫുകൾ വിരളവും. ഈ ദുരവസ്ഥയിൽ രോഗികളുടെ ചികിത്സാ ചുമതല ഇവരടക്കമുള്ള P -G ക്ക് പഠിക്കുന്ന ഡോക്ടർമാരുടെ ചുമലിലാണ്. ഇവരിൽ ചിലർ ഇപ്പോൾ തന്നെ രോഗബാധിതരാണ്. കൂടുതൽ പേർ രോഗികളാകുന്ന അവസ്ഥയിൽ ചികിത്സ കൂടുതൽ വഷളാകുമെന്ന് ഉറപ്പാണ്.
എല്ലാവർക്കുമായി പ്രാർത്ഥിക്കാനെ തരമുള്ളൂ എന്നാണ് ഇവർ പറയുന്നത് കേരളത്തിൽ നിന്നും ഇവിടെ P-Gക്ക് ചേർന്ന കുറച്ചു ഡോക്ടർമാരും ഈ വെല്ലുവിളികൾ ഏറ്റെടുത്തു പ്രതിരോധ നടപടികളിൽ ശ്രദ്ധേയമാകുന്നുണ്ട്. അവരിലൊരാളായി ഡോക്ടർ വാണി വാസുദേവനും കൊറോണ വൈറസിനെതിരെ സന്ധിയില്ലാത്ത സമരവുമായി പൊരുതുമ്പോൾ അവർക്ക് അഭിനന്ദനങ്ങൾ നൽകാനും അവർക്ക് രോഗം വരാതിരിക്കട്ടെ എന്നും എത്രയും പെട്ടെന്ന് ഈ അവസ്ഥയിൽ നിന്ന് ലോകത്തിനാകെ മുക്തി കൈവരട്ടെ എന്ന് പ്രാർത്ഥിക്കാനുമേ നമുക്കാവൂ.
വാർത്ത കടപ്പാട്: പുലാമന്തോൾ വാർത്ത
ആയിരമായിരം അഭിനന്ദനങ്ങൾ Dr. വാണീ വാസുദേവൻ. സ്വന്തം ആരോഗ്യസുരക്ഷയിലും ജനങ്ങളുടെ ആരോഗ്യസുരക്ഷയിലും എത്രയും വേഗം വിജയം കൈവരിക്കട്ടേ എന്ന് ജഗദീശ്വരനോടു പ്രാർത്ഥിക്കുന്നു.
Dr, Vani Vasudevan, I am extremely happy that you are engaged in serving korona patients in dire circumstances. May Almighty God protect you. CONGRADULATIONS.
Congratulations Vani. We are proud of you. Keep it up. We pray for your safty as also your team. May God bless you all.
Dear Dr. Vani
No words are enough to convey our gratitude towards your noble services in this critical time. We all pray for your safety and good health. A big salute.
Kudos to Dr.Vani for the work you are doing by treating the corona patients in the worst ever conditions. All the best to you and your team. May God bless you with good health and courage to help the poor and needy. Our prayers with you and your whole team.
A big Salute to Vani (my Grand neice)
Hearty congratulations to Dr Vani! You are doing a really great selfless service to humanity! All the best for a bright future!
Good work, Dr. Vani Vasudevan. Be this your motto in life. God bless you.
Dr. Vani,
Hearty congratulations for the noble work you are doing. We all pray for the safety of you team. May Almighty God bless you with good health and pray God to come out of this critical situation.
Dr. Vani, May God give you all strength and courage to fight with Corona and blessed with all protections
Actually this is the dedication towards the humanity… Congratulations Dr Vani.
അഭിനന്ദനങ്ങൾ Dr വാണി വാസുദേവ്, വാണിയുടേയും , മറ്റ് ഒപ്പം പ്രവൃത്തിക്കുന്നവരുടേയും സുരക്ഷ ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
Hearty congratulations.
Proud of you and your commitment and dedication to the well being of mankind,Dr Vani. Keep up the noble work. Salute to you and all the medical and health personnel👏👏👏👏
Best wishes to Dr. Vani Vasudevan for all success in her endeavors and our prayers for her safety, health and well being
Hearty congrats Dr. Vani Vasu
Stepping forward to support a cause, that too to be a help for the most needy people, at a time of crisis, by risking your safety or being selfless… This is how one becomes truely humane beyond a professional. When you perform it as a doctor, no wonder you make the profession itself a noble one. Let their blessings be your biggest stepping stone in life !! Keep going.
ഡോക്ടർ വാണി വാസുദേവന് ആശംസകൾ! ദീർഘായുസ്സിനും ആരോഗ്യത്തിനും മഹാമാരിയോട് പൊരുതാനുള്ള മനോബലത്തിനും ധൈര്യത്തിനും ഈശ്വരാനുഗ്രഹം എപ്പോഴും വാണിക്ക് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു..
Congratulations and prayers to Dr.Vani. May almighty shower his blessings on you !
സദ് പ്രവർത്തികളെ അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പ്രകീർത്തിക്കുന്നതും ശ്രേഷ്ടം തന്നെയാണ്, സന്തോഷമുളവാക്കുന്നതുമാണ് .എല്ലാവർക്കും നന്ദി.
അർപിതമായത് നിർവഹിച്ചു എന്നേ പറയാനാകൂ. വാർഡിൽ 30-40 രോഗികളേ കാണൂ. 300-400 എന്നത് ശരിയല്ല
Congratulations and heartfelt appreciations for your service to the needy. May God keep you healthy and give you more and more strength to continue with your
great service to the needy.