പരേതനായ വെളപ്പായ ആനായത്ത് പിഷാരത്ത് നാരായണ പിഷാരോടിയുടെ സ്മരണാർത്ഥം മക്കൾ ടിവി, സ്മാർട്ട് ഫോൺ എന്നിവ സ്‌കൂളുകൾക്ക് നൽകി.
മകൻ ജി പി രാജേന്ദ്രന്റെ വാക്കുകൾ:
വിദ്യാഭ്യാസം, അറിവ്, തിരിച്ചറിവ്…അതെന്നും അച്ഛന് മുഖ്യമായിരുന്നു. അവ കൃത്യമായി നിലനിർത്താനും പകർന്നു നൽകാനും അച്ഛൻ ശ്രദ്ധിച്ചിരുന്നു, മൂന്നോ നാലോ മാസങ്ങൾക്കപ്പുറം വരെ.
മരണാനന്തരം അച്ഛന്റെ ഭൗതികദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിന് എന്നുള്ളത് ഞങ്ങളെ മനഃപാഠമാക്കിയിരുന്നു..അതുപോലെത്തന്നെ കൈമാറി.
ഒപ്പം പറഞ്ഞു വച്ചതായിരുന്നു അച്ഛൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ വെളപ്പായയിലെ LP സ്കൂൾ, അമ്മ പഠിച്ച മണ്ണാർക്കാട് ചങ്ങലീരി UP സ്കൂൾ, ഞങ്ങൾ മൂന്നു പേരും പഠിച്ച പെരുവയൽ St.Xaviers UP സ്കൂൾ, അവസാന പത്തിരുപതു വർഷം വേങ്ങേരിക്കാരൻ ആയത് കൊണ്ട് വേങ്ങേരി UP സ്കൂൾ എന്നിവിടങ്ങളിൽ അച്ഛന്റെ വകയായി വിദ്യാഭ്യാസത്തിന് ഉതകുന്നതിനായി കുറച്ചു തുക നൽകണമെന്ന്.
ലോകം ഒരു മഹാമാരിയുടെ മുൻപിൽ വിറങ്ങലിച്ചു നിൽക്കുകയാണിന്ന്. ജീവിക്കാൻ പുതിയ രീതികൾ സ്വായത്തമാക്കുകയാണ്. വിദ്യാർത്ഥികളും വിദ്യാഭ്യാസത്തിന് പുതിയ രീതിയിൽ ചുവടു വച്ചു തുടങ്ങുകയാണ്. പതിവ് ക്ലാസ് റൂം ചിട്ടവട്ടങ്ങളിലേക്ക് പ്രവേശിക്കാൻ മാസങ്ങൾ എടുത്തേക്കാം ഒരു പക്ഷേ. എന്ന് കരുതി അറിവിന്റെ കിളിവാതിൽ കൊട്ടിയടക്കാനാവില്ലല്ലോ. കേരള സർക്കാർ Online Classes തുടങ്ങിയത് അതുകൊണ്ടാണ്. ഒരു പറ്റം കുട്ടികൾ TV, Tablet, Smart Phone എന്നീ Online മാധ്യമങ്ങൾ ഇല്ലാതെ വിഷമിച്ചത് അപ്പോഴാണ്. ഓപ്പോളും(GP Radhamani) ഞാനും സ്കൂൾ അധ്യാപകരുമായി ബന്ധപ്പെട്ട് ആവശ്യം മനസ്സിലാക്കിയതനുസരിച്ച് ചങ്ങലീരി സ്കൂളിൽ ഒരു TV യും പെരുവയൽ സ്കൂളിൽ രണ്ടു Smart Phone ഉം വേങ്ങേരി സ്കൂളിൽ ഒരു TV യും അച്ഛന്റെ സ്മരണാർദ്ധം നൽകി. കൊറോണക്കാലത്തിന്റെ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ അമ്മയെ പങ്കെടുപ്പിക്കാൻ പറ്റിയില്ല എന്ന വിഷമം മനസ്സിൽ വച്ച്, മണ്ണാർക്കാട് ചങ്ങലീരി സ്കൂളിൽ ഓപ്പോളും ഇവിടെ പെരുവയലിലും വേങ്ങേരിയിലും ഞാനും, അവ സ്കൂൾ അധികൃതർക്ക് കൈമാറി. യാത്രാ പരിമിതികൾ കാരണം വെളപ്പായയിൽ പിന്നീട് ഒരിക്കൽ ആവാംന്ന് തീരുമാനിച്ചു.
സാമൂഹ്യ പ്രതിബന്ധതയുടെയും സഹജീവിസ്നേഹത്തിന്റെയും ഈ ഉത്തമോദാഹരണത്തിന് അഭിനന്ദനങ്ങൾ !
Commendable action. Continue the spirit. Giving is the saving
The action of the children of Narayana Pisharody is commendable