കഥകൾ
Sreekanth Sasi , 22 Yrs.
S/o. Sasi K P, Kootala Pisharam & Ambili M P, Mannannur Pisharam
അങ്ങനെ ഞാനും ഒരു മൊബൈൽ വാങ്ങി!!!.. വാങ്ങി തന്നു എന്നു പറയുന്നതാവും ഉചിതം. കുറെ കാലമായിട്ടുള സ്വപ്നമാണ് സ്വന്തമായി ഒരു മൊബൈൽ.
“വല്യ കുട്ടി ആവുമ്പോഴേ മൊബൈൽ ഒക്കെ വാങ്ങാൻ പറ്റൂ”, മൊബൈലിനെ പാറ്റി ചോദിക്കുമ്പോഴൊക്കെ അമ്മ പറയും. ഇത്തിരി പോന്ന, ലോകപരിചയം ഇല്ലാത്ത ചെക്കനെ വിശ്വസിപ്പിക്കാൻ അതു ധാരാളമായിരുന്നു.
എനിക്ക് മൊബൈലിൻറെ ആവശ്യമുണ്ടോ? എന്തിനാണ് എനിക്ക് മൊബൈൽ? എനിക്ക് ആവശ്യങ്ങൾ ഒന്നും ഇല്ല. എന്നാലും ആ മൊബൈൽ പോക്കറ്റിൽ ഇട്ടു നടക്കാനും വഴിയോരത്ത് നാലാൾ കൂടുന്നിടത്ത് എടുത്ത് ചെവിയിൽ വച്ചു, “ഹലോ”.. എന്നു ഉച്ചത്തിൽ പറയാനുമുള്ള കൊതി ആയിട്ടാണ്.
മൊബൈലിൽ പാമ്പ് ഓടുന്ന കളി ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. കളിക്കാൻ സാധിച്ചിട്ടില്ല. ഇനി ദിവസവും കളിക്കണം. കളിച്ച വിവരം കൂട്ടുകാരോടൊക്കെ പറയണം. അപ്പൊ അവരൊക്കെ ആരാധനയോടെ നോക്കും.
മൊബൈലും സ്വപ്നം കണ്ട് കിടന്നു ഉറങ്ങിപ്പോയി.
ഒരു ബഹളം കേട്ടാണ് ഉണർന്നത്. ഓപ്പോളാണ്.. മൊബൈൽ കൊണ്ടു വന്നതിൻറെ ബഹളമാണ്. അപ്പോഴേക്കും പൊളിക്കലും കഴിഞ്ഞു, കളിയും തുടങ്ങി. എന്നെ ഒന്ന് വിളിച്ചത് പോലും ഇല്ല.. സാരമില്ല മൊബൈൽ വന്നില്ലേ, ഇനി അത് എനിക്കുള്ളത് തന്നെ അല്ലെ? വേഗം ഓടിച്ചെന്നു. നല്ല ചേലുണ്ട് കാണാൻ. ഒരു പട്ടിക്കുട്ടിയെപ്പോലെ ഓപ്പോൾടെ കയ്യിൽ ഇരുന്നു ഇക്കിളിയാക്കിയ പോലെ ചിരിക്കുന്നു. കാണാൻ തന്നെ എന്തു ഭംഗിയാണ്. ഞാൻ വന്നപ്പോൾ ഓപ്പോൾടെ കളിക്ക് ആവേശം കൂടി. “ഹൈ സ്കോർ.. ഞാൻ ഇപ്പൊ എത്തും”. ഓപ്പോളുടെ വക ഡയലോഗ്.
സമയം കുറെ ആയിട്ടും എനിക്ക് തരുന്നില്ല. ഞാൻ അമ്മയെ വിളിച്ചു കരയാൻ തീരുമാനിച്ചു. അടുക്കളയിലേക്കു ഓടിച്ചെന്നു കംപ്ലൈൻറ് റെജിസ്റ്റർ ചെയ്തു. അടുക്കളയിൽ നിന്നു അമ്മ ഓപ്പോളോട് പറഞ്ഞ ചീത്തയുടെ കൂടെ ഓടിച്ചെന്നു കൈ നീട്ടി. തിരിഞ്ഞിരുന്ന്, ഒരു ഡയലോഗ് “തരില്ല, എന്റെ മൊബൈൽ ഞാൻ തരില്ല”.
ദേഷ്യം ഇരച്ചു കേറി.
പിന്നെ കുറെ നേരത്തെ കാത്തിരിപ്പു കഴിഞ്ഞു. എനിക്ക് മേടിച്ച മൊബൈൽ ഇനി അവൾടെ ആണെന്ന്. ഇനി അമാന്തിച്ചു നിക്കാനാവില്ല. കംപ്ലൈൻറ് നേരെ അച്ഛന്റെ അടുത്തെത്തി. മനസിൽ ഉറപ്പിച്ചു, ഇപ്പൊ കിട്ടും ഓപ്പോൾക്ക് നല്ല ഒരെണ്ണം.. അച്ഛൻ ഡിപ്ലോമാറ്റിക് ആയിട്ട് ആ പ്രശ്നം ഒഴിവാക്കി.
“അതു അമ്മയുടെ മൊബൈൽ ആണ്, വേറെ ആരുടേം അല്ല.” കളിക്കാനോ കിട്ടിയില്ല, ഇപ്പൊ ദാ പറയാ , എന്റെ മൊബൈൽ അല്ലാന്ന്. പിന്നെ ഒന്നും നോക്കിയില്ല. കരച്ചിൽ ആരംഭിച്ചു.
ആ കരച്ചിൽ പിന്നെ മാറിയത് അന്ന് വൈകുന്നേരം എല്ലാവരും കൂടി പുറത്തു പോകാൻ ഇറങ്ങിയപ്പോൾ അമ്മ വന്നു മൊബൈൽ തന്നിട്ട് ഇത് പറഞ്ഞപ്പോഴാണ്.
“നീ ഇതു പോക്കറ്റിൽ വെക്കു കുട്ടാ.” എവിടെ നിന്നോ വന്ന ആഹ്ലാദം തൽക്കാലം മാറ്റിവച്ച് മൊബൈൽ വാങ്ങി പോക്കറ്റിൽ ഭദ്രമായി വച്ച് രണ്ടു തട്ടും തട്ടി ഓപ്പോൾടെ മുഖത്തേക് പുച്ഛത്തോടെ നോക്കി. ആവേശത്തോടെ നടക്കാൻ തുടങ്ങി. മനസ്സിൽ, അതു എന്റെ മൊബൈൽ തന്നെ ആയിരുന്നു.
അങ്ങനെ ഞാനും ഒരു മൊബൈൽ വാങ്ങി!!!..
I was struggling like a bird trying to get a worm. Then suddenly lile a lightning bolt, I knew what to do. The race felt easier like eating a piece of cake.
Eventually the race began, and my legs ran fast. Like a Cheetah running away from a lion. Everybody was trying to catch up but was as fast a tiger and I was a Cheetah. The finish line felt long and tiring like waiting in line for hours.
Before I even knew it, I reached the finish line like wind. I reached the finish line in first place which felt like I won the Super Bowl in a hurricane. I gave the best I got, and I won like Cheetah winning a running competition versing a tiger. Even though I won, that does not matter because I gave the best me in the competition and I won the race from being the best me.
Unnikrishnan Govindapuram, Kozhikode
പണ്ട് പണ്ട് രാമേശ്വരത്തിനടുത്ത് കോവിഡൻ എന്നൊരാൾ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഭാര്യയുടെ പേര് കൊറോണ എന്നായിരുന്നു.
ഏറെ കാലം കുട്ടികളില്ലാതെയിരുന്ന അവർ സമീപത്തു താമസിച്ചിരുന്ന മുനിയെ കണ്ട് സങ്കടം പറഞ്ഞു. മുനി അവർക്ക് ഒരു മാമ്പഴവും ചക്കയും നൽകി. മാങ്ങ കഴിച്ചാൽ 19 വയസ്സ് മാത്രം ആയുസ്സുള്ള സുന്ദരിയായ, ബുദ്ധിശക്തിയുള്ള ഒരു പെൺകുട്ടി ജനിക്കും. ചക്ക കഴിച്ചാൽ 100 വർഷം ആയുസ്സുള്ള മന്ദബുദ്ധിയായ ഒരു ആൺകുട്ടി ജനിക്കും. അവർ കുറേ ആലോചിച്ചു. അവസാനം മാങ്ങ കഴിച്ചു.
ഒരു വർഷം കഴിഞ്ഞപ്പോൾ മുനി പറഞ്ഞ പോലെ സുന്ദരിയായ ഒരു പെൺകുട്ടി ജനിച്ചു. അവർ കോവിഡി എന്നു അവൾക്ക് നാമകരണം നടത്തി. അവർ അവളെഅതീവ ശ്രദ്ധയോടെ വളർത്തി. അങ്ങനെ കോവിഡിക്ക് 19 വയസ്സായി. മാതാപിതാക്കൾക്ക് ഭയം കൂടി വന്നു. ഒരു ദിവസം കോവിഡി നദിയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അവളുടെ ഉടുപ്പ് ഒഴുകി അടുത്ത കടവിൽ കുളിച്ചു കൊണ്ടിരുന്ന ഒരു മഹർഷിയുടെ ദേഹത്തു തട്ടി. കോപാക്രാന്തനായ മഹർഷി അവളെ ഒരു അസുര സ്ത്രീയായി പോട്ടെ എന്നു ശപിച്ചു. ശാപമോക്ഷത്തിനായി കെഞ്ചിയപ്പോൾ 2019 ന്റെ അവസാനം ചൈനയിൽ കോവിഡ് 19 എന്ന പേരിൽ നീ വൈറസായി ജനിക്കുമെന്നും 2 ലക്ഷം പേരെ കൊന്ന് ഭൂമിക്ക് ഭാരം കുറച്ചാൽ നിനക്ക് ശാപമോക്ഷം കിട്ടുമെന്നും മഹർഷി അനുഗ്രഹിച്ചു. ആ കോവിഡിയാണ് ഇപ്പോൾ ചൈനയിൽ അവതരിച്ചത്.
ഇതി കോവിഡീയ പുരാണേ പ്രഥമസ്കന്ദേ കോവിഡീയോൽപത്തി കഥനം നാമ പ്രഥമോ ധ്യായ: സമാപ്തം
To go to other pages, pl click on the link below.
- പ്രശസ്തരുടെ ദിനങ്ങൾ
- അഭിവന്ദ്യരുടെ അഭിരുചികൾ
- കുട്ടികളുടെ കുസൃതികൾ
- യുവതയുടെ കലാവിരുന്നുകൾ
- ചിത്ര കലാവിരുന്നുകൾ
- കോവിഡ് ദിന ഛായാഗ്രഹണം
- മാലച്ചന്തം
- കരവിരുതുകൾ
- കോവിഡ് ദിന പാഠങ്ങൾ
- കൊറോണച്ചിന്തകൾ
- കോവിഡ് കവിതകൾ
- കോവിഡ് കഥകൾ