– വിജയൻ, ആലങ്ങാട്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇലക്ട്രോണിക്സ് ബോർഡ്സ് ഓഫ് സ്റ്റഡീസിന്റെ ചെയർ പേഴ്സൺ ആയി ഡോ. ശ്രീലേഖ തെരഞ്ഞെടുക്കപ്പെട്ടു.
ഇരുപത് വർഷമായി കോളേജ്അധ്യാപികയായി ജോലി നോക്കുന്ന ശ്രീലേഖ കഴിഞ്ഞ നാലുവർഷമായി താനൂർ ഗവൺമെന്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.
പഠന കാലത്ത് ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും, തമിഴ്നാട് ഗവർണറിൽ നിന്ന് സ്വർണ്ണ മെഡലും കരസ്ഥമാക്കിയിട്ടുള്ള ശ്രീലേഖ, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫോട്ടോണിക്സിൽ ആണ് ഗവേഷണം പൂർത്തിയാക്കി ഡോക്ടറേറ്റ് എടുത്തത്.
വിവാഹശേഷവും ഗവേഷണം തുടരാൻ എല്ലാ പിന്തുണയും നൽകിയ ഇടയാർ കൈലാസപുരം പിഷാരത്തെ കെ.സതീഷ് കുമാർ ആണ് ഭർത്താവ്. നെല്ലായി “ശോഭനം” പിഷാരത്തെ കെ.പി.ഗോവിന്ദന്റേയും ശോഭനയുടേയും മകളാണ് Dr. ശ്രീലേഖ.
ബിരുദ വിദ്യാർത്ഥിനി മാളവിക, ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി മൈഥിലി എന്നിവർ മക്കളാണ്.
Dr.ശ്രീലേഖയ്ക്കും വിജയത്തിനായി ഒപ്പം നിന്ന കുടുംബത്തിന്നും പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ.
Congratulations 👏👏
Congrats
Congratulations Sreelekha
ഒരായിരം അഭിനന്ദനങ്ങള്‍………….
ഡോക്ടർ ശ്രീലേഖക്ക് അഭിനന്ദനങ്ങൾ
Congratulations Sreelekha
Congratulations