തുളസീദള പരസ്യങ്ങളിൽ ഇനി മുതൽ “QR code” എന്ന വഴികാട്ടി

പിഷാരോടി സമാജത്തിന്റെ ഈ കഴിഞ്ഞ ഭരണ സമിതി യോഗത്തിൽ പങ്കെടുത്ത എറണാകുളം ശാഖാ പ്രസിഡണ്ട് ശ്രീ. രാംകുമാറിന്റെ ഒരു നവ ആശയമായിരുന്നു, QR-കോഡ് എന്ന പുതിയ സാങ്കേതിക വിദ്യ നമ്മുടെ തുളസിദളത്തിൽ കൊടുക്കാൻ പറ്റുമോ എന്നുള്ളത്. പുതിയതായി വന്ന ഈ ആശയം അന്നു തന്നെ നമ്മുടെ വെബ്സൈറ്റ് ടീം ഏറ്റെടുത്തു.

എന്താണ് ഈ “QR code” എന്നുള്ളത് ചിലപ്പോൾ പലർക്കും അറിയണമെന്നില്ല. “Quick Response Code” എന്നതിന്റെ ചുരുക്കപ്പേരാണിത്.

ഇന്റർനെറ്റിൽ ഒരു വീഡിയോയോ വെബ്സൈറ്റോ എന്തുമാകട്ടെ അതെല്ലാം തിരഞ്ഞെടുക്കുന്നതിന് പല മാർഗ്ഗങ്ങളാണുപയോഗിക്കുന്നത്. ഒന്നുകിൽ ടൈപ്പ് ചെയ്യുക, ശബ്ദം കൊണ്ട് തിരയുക അല്ലെങ്കിൽ ലിങ്ക് വഴി കടക്കുക തുടങ്ങിയവ യായിരുന്നു ഇത് വരെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന ഏറ്റവും പുതിയ മാർഗ്ഗമാണ് ഈ പറയുന്ന QR-കോഡ്. ഒട്ടും ക്ഷമയും സമയവുമില്ലാത്ത ഈ ആധുനിക കാലത്ത് നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ ഇന്റർനെറ്റിൽ നിന്നും ഞൊടിയിടയിൽ കണ്ടു പിടിച്ചുത്തരുവാൻ ഉപയോഗിക്കുന്ന ഒരു വഴികാട്ടിയാണ് ഈ കോഡ്.

അതായത് ചലിക്കാത്ത കടലാസ് വാർത്തകളിൽ നിന്നും ചലനാത്മകമായ വാർത്തകളും ദൃശ്യങ്ങളും എത്തിക്കുന്ന ഒരു പുതിയ വാതിൽ.

ഈ കോഡ് സ്കാൻ ചെയ്താണ് നമ്മൾ ഈ വാതിൽ തുറന്ന് പുതിയ ലോകത്തിലേക്ക് പോകേണ്ടത്. തിരച്ചിലിന് ടൈപ്പിംങ്ങ് പോലും ആവശ്യമില്ലാത്ത ഈ സാങ്കേതിക വിദ്യയാണ് നമ്മളും തുളസിദളത്തിൽ പ്രയോഗിക്കാൻ പോകുന്നത്. ദളത്തിൽ നിന്നും വെബ്സൈറ്റിലേക്കുള്ള ഒരു പാലം വായനക്കാരിൽ തുറന്നുകൊടുക്കുവാൻ പോകുകയാണ്.

പക്ഷെ ഈ കോഡ് സ്കാൻ ചെയ്യണമെങ്കിൽ നിങ്ങൾ ഒരു ചെറിയ കാര്യം ചെയ്യേണ്ടതുണ്ട്.

മൊബൈലിൽ പ്ലേ സ്റ്റോറിൽ നിന്നും ” QR code Scanner app” എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്കും ഈ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാം. എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ചെറിയ ഒരു കാര്യമാണിത്.

ദളത്തിൽ കൊടുക്കുന്നതിനോടൊപ്പം വെബ്സൈറ്റിലും കൂടി നൽകുന്ന പരസ്യങ്ങൾക്കാണ് ഇപ്പോൾ തുടക്കത്തിൽ ഇത് നടപ്പിലാക്കുന്നത്.

ഇത് പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ മുകളിൽ കൊടുത്ത ചിത്രത്തിലെ QR-കോഡ് സ്കാൻ ചെയ്തു നോക്കിയാലും.

മറ്റു സമാന സമാജങ്ങൾ പോലും കടന്നു വരാത്ത ആധുനിക സാങ്കേതിക മേഖലകളിലേക്കാണ് നമ്മുടെ പിഷാരോടി സമാജം ഓരോ ദിവസവും കടന്നു കയറിക്കൊണ്ടിരിക്കുന്നത്.

പുതിയ പരസ്യ നിരക്കുകൾ(Combo Rates) വെബ്‌സൈറ്റിൽ http://www.pisharodysamajam.com/website/ എന്ന പേജിൽ ലഭ്യമാണ്.

ഇതിനെക്കുറിച്ച് കൂടുതൽ അറിയാനും ഉപയോഗപ്പെടുത്തുവാനും ദളം മാനേജർ, വെബ് അഡ്മിൻ എന്നിവരോട് നേരിട്ട് സംസാരിക്കാവുന്നതുമാണ്.

 

Manager,Thulaseedalam.

2+

Leave a Reply

Your email address will not be published. Required fields are marked *