– ടി പി ശശികുമാർ, മുംബൈ
ലോക മാതൃഭാഷാദിനമായ ഫെബ്രുവരി 21 ന് ആരംഭിച്ച് 3 ദിവസം നീണ്ട “മലയാണ്മ 2020” ന്റെ ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.
ഈ ചടങ്ങിൽ വെച്ച് ഭാഷാസാങ്കേതികവിദ്യാമികവിന് നൽകുന്ന പ്രഥമ പുരസ്കാരം ഐസിഫോസിന് നൽകി. കൂടാതെ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന മലയാളം മിഷൻ അദ്ധ്യാപകരെ ആദരിക്കലും, റേഡിയോ മലയാളം ലോകത്തിനായി സമർപ്പിക്കലും ലോകകേരളസഭാ സാഹിത്യ മത്സരവിജയികൾക്കുള്ള സമ്മാന വിതരണവും ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവഹിക്കുകയുണ്ടായി.
ലോക മാതൃഭാഷാദിനാചരണത്തോട് അനുബന്ധിച്ച് “മലയാണ്മ 2020” എന്ന പരിപാടിയിൽ ലോകമെങ്ങും ഉള്ള മലയാളം മിഷൻ അദ്ധ്യാപകരെ ആദരിച്ചു. അദ്ധ്യാപക സേവനത്തിൽ 5 വർഷം പൂർത്തിയാക്കിയ അദ്ധ്യാപകരെയാണ് ആദരിച്ചത്. 120 അദ്ധ്യാപകരെ പരിപാടിയിൽ ആദരിച്ചു.
മുംബൈ ചാപ്റ്ററിൽ നിന്നും 18 അദ്ധ്യാപകരും, നവി മുംബൈയിൽ നിന്നും 2 അദ്ധ്യാപകരും ആണ് മലയാണ്മ 2020ൽ പങ്കെടുത്തത്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയിൽ നിന്നും മുംബൈ ചാപ്റ്റർ സെക്രട്ടറി, അദ്ധ്യാപകർക്കുള്ള പ്രശസ്തിപത്രം ഏറ്റുവാങ്ങി. തുടര്‍ന്ന്, മലയാളം മിഷൻ റജിസ്ട്രാർ ശ്രീ സേതുമാധവൻ, മലയാളം മിഷൻ ഭാഷാദ്ധ്യാപകൻ ശ്രീ. ശശി എം. ടി എന്നിവരുടെ സാന്നിധ്യത്തിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ സുജ സൂസൻ ജോർജ്ജിൽ നിന്നും ശ്രീമതി ആശ മണിപ്രസാദ് പ്രശസ്തിപത്രവും, ഫലകവും ഏറ്റുവാങ്ങി.
“മലയാള ഭാഷയോടുള്ള അകമഴിഞ്ഞ സ്നേഹവും, നിസ്വാർത്ഥ സേവനവുമാണ് താൻ ഈ പുരസ്കാരം നേടുവാൻ അർഹയായത്” എന്ന് ശ്രീമതി ആശ പറയുന്നു.
മലയാള ഭാഷ സേവനം ഇനിയും തുടരുവാൻ ഈശ്വരൻ ആശയെ തുണക്കട്ടെ.
പിഷാരോടി സമാജം മുംബൈശാഖാ സെക്രട്ടറിയും, ആക്സിസ് ബാങ്കിന്റെ നിയമ വിഭാഗത്തിൽ സീനിയർ വൈസ് പ്രസിഡണ്ടുമായ, കണ്ണൂർ ചെറുകുന്ന് തെക്കേ വീട്ടിൽ മണിപ്രസാദ് ആണ് ആശയുടെ ഭർത്താവ്.
മകൾ അനഘ +2 വിദ്യാർത്ഥിയാണ്.
അച്ഛൻ: മഞ്ഞളൂർ പിഷാരത്ത് കെ പി ചന്ദ്രശേഖരൻ
അമ്മ: കണ്ണൂർ തെക്കേ വീട്ടിൽ പിഷാരത്ത് സരസ്വതി
മലയാള ഭാഷാ സംരക്ഷണത്തിന് ഉള്ള അംഗീകാരം ‘അഭിനന്ദനങ്ങൾ.-..
Congratulations Asha. Keep it up
ആശക്ക് ഞങ്ങളുെടെ അകമഴിഞ്ഞ ആശംസകൾ
മലയാളം മിഷൻ അധ്യാപകർക്ക് കേരള ഗവണ്മെന്റ് ആദരം ലഭിച്ച നമ്മുടെ സമുദായാംഗം ശ്രീമതി ആശ മണിപ്രസാദിന് അഭിനന്ദനങ്ങൾ.
അഭിനന്ദനങ്ങൾ!
Congratulations Asha.Well done.May you reach to greater heights.
അഭിനന്ദനങ്ങൾ ആശ മണിപ്രസാദ് !