തൃശൂർ ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 16-2-2020 ന് അന്തിക്കാട് മാങ്ങാട്ടുകര പിഷാരത്ത് ശ്രീ എ. പി. ജയദേവന്റെ ഭവനമായ ജയാനിവാസിൽ വെച്ച് പ്രസിഡണ്ട് ശ്രീ കെ. പി. നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു.
ശ്രീമതി എ. പി. സരസ്വതിയുടെയും ശ്രീ സി. പി. അച്യുതന്റെയും നേതൃത്വത്തിൽ നാരായണീയം അറുപത്തിമൂന്നാം ദശകം ചൊല്ലി. കുമാരി അഖില ജയദേവൻ പ്രാർത്ഥന ആലപിച്ചു.
ഡോ. ശ്രീകുമാർ (ചിത്രശാല, ഷൊർണുർ റോഡ്, തൃശൂർ ), മുളകുന്നത്തുകാവ് കിഴക്കെ പിഷാരത്ത് അമ്മിണി പിഷാരസ്യാർ എന്നിവരുടെ നിര്യാണങ്ങളിൽ അനുശോചിച്ചു. ഗൃഹനാഥൻ ശ്രീ ജയദേവൻ ഏവരെയും സ്വാഗതം ചെയ്തു.
അദ്ധ്യക്ഷഭാഷണത്തിൽ ശ്രീ നന്ദകുമാർ ഡോ. ശ്രീകുമാറിന്റെ വിയോഗം സമാജത്തിന്, പ്രത്യേകിച്ചും തൃശൂർ ശാഖക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നറിയിച്ചു. അദ്ദേഹത്തിന്റെ ഉപദേശങ്ങളും സേവനങ്ങളും ശാഖക്ക് അനുഗ്രഹമായിരുന്നു. തുടർന്ന് പ്രസിഡണ്ട് മെമ്പർഷിപ്പിൽ കാര്യങ്ങൾ വിശദികരിച്ചു. തുളസീദളം മാനേജരുമായി അധികം താമസിയാതെ ഒരു മീറ്റിങ്ങ് വെക്കുന്നതാണ്.
സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ റിപ്പോർട്ട് വായിച്ചത് കയ്യടികളോടെ പാസ്സാക്കി. പഞ്ചാരിയുടെ കണക്കുകൾ അവതരിപ്പിച്ചു. ഫെബ്രുവരി ലക്കം തുളസീദളം പഞ്ചാരിയാണ് സ്പോൺസർ ചെയ്തത് എന്നറിയിച്ചു.
മാർച്ചിൽ വിനോദയാത്ര സംഘടിപ്പിച്ചിട്ടുള്ള വിവരം അറിയിച്ചു.
ശാഖാപ്രവർത്തനങ്ങളെപ്പറ്റി ശ്രീ വിനോദ് സംസാരിച്ചു.
ഇന്നത്തെ ആതിഥേയൻ ശ്രീ ജയദേവൻ ദൂരെയായിരുന്നിട്ടുകൂടി എല്ലാ മീറ്റിങ്ങുകളിലും സ്ഥിരമായി വരുന്ന നല്ലൊരു പ്രവർത്തകനാണ് എന്ന് നന്ദി പ്രകാശനത്തിൽ ശ്രീ സുരേഷ് പറഞ്ഞു. എല്ലാവർക്കും അദ്ദേഹം സമുചിതമായി നന്ദി പറഞ്ഞു.
അടുത്ത യോഗം മാർച്ച് 15 ഞായറാഴ്ച വൈകിട്ട് 4ന്. (സ്ഥലം പിന്നീട് അറിയിക്കുന്നതാണ്. )
– സെക്രട്ടറി