ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം എന്നൊരു വാദ്യ കലാകാരനേയും വാദ്യോപകര നിർമ്മാതാവിനെയും നമുക്ക് പരിചയപ്പെടം.
കോഴിക്കോട് ഗോവിന്ദപുരത്ത് പിഷാരത്ത് സാവിത്രിയുടെയും കവളപ്പാറ സ്രാമ്പിക്കൽ പിഷാരത്ത് നാരയണ പിഷാരടിയുടെയും പുത്രനായി 1982 മെയ് 3ന് ജനനം. 2000 ൽ ബി.കോം.പഠന കാലത്ത് പോരൂർ രാമചന്ദ്ര മാരാരുടെ കീഴിൽ ചെണ്ട ( തായമ്പക ) പഠിക്കാനാരംഭിച്ചു. ആ വർഷം ഒക്ടോബറിൽ അരങ്ങേറ്റവും കഴിച്ചു. ആ വർഷം തന്നെ ചെറുവള്ളി നാരായണൻ നമ്പൂതിരിയുടെ ശിഷ്യനായി ജ്യോതിഷ പഠനവും ആരംഭിച്ചു. പിന്നീട് ജ്യോതിഷവും ചെണ്ടയും ഒരേ സമയം കൈകാര്യം ചെയതു വന്നു. തുളസീദളത്തിൽ നിങ്ങളുടെ ഈ മാസം എന്ന ജ്യോതിഷപംക്തി കൈകാര്യം ചെയ്തിരുന്നു.
2004ൽ ഉപാസന എന്ന പേരിൽ ചെണ്ട നിർമാണ രംഗത്തേക്ക് കടന്നു വന്നു. 2013 മുതൽ മുഴുവൻ സമയവും വാദ്യോപകരണ നിർമാണത്തിനും വാദ്യകലയ്ക്കുമായി മാറ്റി വെച്ചു.
വിവിധ സ്ഥലങ്ങളിൽ ചെണ്ട അഭ്യസിപ്പിച്ചു വരുന്നു. മേളത്തിൽ വലന്തല പ്രമാണി എന്ന നിലയിൽ ആദരവുകൾ ലഭിച്ചിട്ടുണ്ട്. സ്വന്തം ഗൃഹത്തിൽ വെച്ച് കേവലം 20,000 രൂപ മുതൽ മുടക്കുമായി തുടങ്ങിയ ഉപാസന എന്ന ഏകാംഗ സ്ഥാപനം ഇന്ന് പത്ത് ലക്ഷത്തോളം രൂപയുടെ ആസ്തിയുള്ള സ്വന്തം ഇടമാണ്. ജോലിക്കാരായി ഉണ്ണികൃഷ്ണൻ മാത്രം.
2014 നവമ്പറിൽ വിവാഹിതനായി. ഭാര്യ അനിത. ഇപ്പോൾ അത്യാവശ്യം ഭാര്യയും ബിസിനസിൽ സഹായിക്കും. ഒരു വർഷമായി വാദ്യോപകരണങ്ങളുടെ പ്രദർശനം നടത്തി വരുന്നു. അപൂർവ വാദ്യങ്ങളുടെ ശേഖരം ഒരു ഹോബിയായി കൊണ്ടു നടക്കുന്നു. 20l9 നവമ്പർ മുതൽ പിഷാരോടി സമാജം കോഴിക്കോട് ശാഖ സെക്രട്ടറിയാണ്.
നിലവിൽ വാദ്യകലാകാരന്മാരുടെ സംഘടനയായ ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ കോഴിക്കോട് മേഖലാ സെക്രട്ടറിയാണ്.
ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം,
“ഗോകുലം “,
Po. കൊമ്മേരി,
കോഴിക്കോട്,
തിരുവളയനാട് ക്ഷേത്രം കിഴക്കേ നട,
673007
Mob 8848055512
9446890377
Congrats
ഗോവിന്ദാപുരം ഉണ്ണികൃഷ്ണന്ന് അഭിനന്ദനങ്ങൾ
Really apriciate his attitude.infulsing.
Congratulations