സ്മിത വൈദീശ്വരൻ

സ്മിത വൈദീശ്വരൻ ബാംഗ്ലൂരിലെ അറിയപ്പെടുന്നൊരു നർത്തകിയും കവയത്രിയുമാണ്. നൃത്തത്തിലെ പ്രാഥമിക പാഠങ്ങൾ – ഭരതനാട്യത്തിൽ കൊൽക്കത്തയിലെ ബർണാലി ചൗധരിയിൽ നിന്നും പിന്നീട് ചെന്നൈ കലാക്ഷേത്രയിലെ ശ്രീ ചിന്നമണ്ണൂർ കൃഷ്ണകുമാറിൽ നിന്നും നേടിയ സ്മിത ഇപ്പോൾ ബാംഗ്ലൂരിലെ ശ്രീമതി രാധിക അയ്യങ്കാറിൽ നിന്നും പഠനം തുടരുന്നു. ശാസ്ത്രീയ നൃത്തരൂപങ്ങൾക്കു പുറമെ നാടോടി, പാശ്ചാത്യ നൃത്തരൂപങ്ങളിലും അവഗാഹം നേടിയ സ്മിത അവയെ സമർത്ഥമായി കോർത്തിണക്കിയ കണ്ടംപററി നൃത്തരൂപങ്ങളിലും കഴിവു തെളിയിച്ചോരു പ്രതിഭയാണ്. മൂന്നു വർഷമായി ബാംഗ്ലൂരിൽ സപ്തവർണ്ണ അക്കാദമി ഓഫ് ഫൈൻ ആർട്ട്സ് എന്ന പേരിൽ ഒരു മൾട്ടി ടാലെന്റ്റ് സ്ഥാപനത്തിലൂടെ വിവിധ ക്ലാസുകൾ നടത്തിവരുന്നു. കൂടാതെ നൃത്ത സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. 2018 ലെ ബാംഗ്ലൂർ … Continue reading സ്മിത വൈദീശ്വരൻ